ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല; കിണറ്റിൽ വീണ് മൂന്ന് ദിവസത്തിനു ശേഷം മനോജ് രക്ഷപെട്ടത് ഇങ്ങനെ

വർക്കല ശിവഗിരിയുടെ പരിസര പ്രദേശത്തുള്ള ഒരു കിണറ്റിൽ വീണ മനോജ് എന്ന 42 കാരനെ മൂന്നു ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. രാത്രിയും പകലും കിണറ്റിൽ കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും തന്നെ മനോജിന്‍റെ നിലവിളി കേട്ടില്ല.

well traped 1
ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല; കിണറ്റിൽ വീണ് മൂന്ന് ദിവസത്തിനു ശേഷം മനോജ് രക്ഷപെട്ടത് ഇങ്ങനെ 1

 ഇദ്ദേഹം ശിവഗിരി സ്വദേശിയായ മണിലാല്‍ എന്നയാളിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് കാല്‍ വഴുതി 60 അടി താഴ്ചയുള്ള  കിണറ്റിലേക്ക് വീഴുന്നത് . മനോജ് തനിച്ചാണ് സാധാരണ പണിക്ക് പോകാറുള്ളത്.

കിണറ്റില്‍ വീണ മനോജ്,  ആരെങ്കിലും  ശ്രദ്ധിക്കുന്നതിനായി മനോജ് കിണറ്റിൽ കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും ആ നിലവിളി കേട്ടില്ല. പണിക്കു  പോയ മനോജ് വൈകുന്നേരം ആയിട്ടും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

 തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മനോജ് ശിവഗിരിയുടെ ചുറ്റുവട്ടത്തുള്ള പ്രദേശത്ത് പണിക്ക് പോയതായി അറിയാൻ കഴിഞ്ഞു. തുടര്‍ന്നു നടത്തിയ നടത്തിയ തിരച്ചിലിനിടെ  ശിവഗിരിയുടെ പരിസര പ്രദേശത്തുള്ള ഒരു കിണറ്റില്‍ നിന്നും മനോജിന്‍റെ നിലവിളി കേട്ടു.  തുടര്‍ന്നു പോലീസ് എത്തി
നടത്തിയ പരിശോധനയില്‍ മനോജ് കിണറ്റിനുള്ളില്‍ കുടുങ്ങി കിടക്കുന്നതു കണ്ടെത്തി . പിന്നീട് പോലീസാണ് സംഭവം ഫയര്‍ഫോഴ്സിനെ അറിയിച്ചത്.  ഫയർഫോഴ്സ് എത്തി മനോജിനെ രക്ഷിക്കുകയായിരുന്നു . നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ച യുവാവ് ആശുപത്രി അധികൃതരുടെ
നിരീക്ഷണത്തിലാണ്. നിലവില്‍ മനോജിന്‍റെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  ഇത് വളരെ അത്ഭുതകാരമായ രക്ഷപ്പെടല്‍ ആണെന്ന് പോലീസ് പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button