ട്യൂമർ ശരീരത്തെ തളർത്തെങ്കിലും തളരാത്ത മനസ്സുമായി ആത്മവിശ്വാസ്സത്തിന്റെ കരുത്തുമായി രാഗേഷ് കശ്മീരിലേക്ക് യാത്ര തിരിക്കുകയാണ്
നട്ടെല്ലിന് ട്യൂമർ ബാധിച്ച് നെഞ്ചിന് താഴ്ഭാഗത്തേക്ക് ചലനശേഷിയും സ്പർശനശേഷിയും ഇല്ലാതായി വീൽചെയറിൽ ആണെങ്കിലും തോറ്റു കൊടുക്കാൻ രാഗേഷിന് മനസ്സില്ലായിരുന്നു. തളർന്ന ശരീരവും തളരാത്ത മനസ്സുമായി കാശ്മീരിലേക്ക് കാറോടിച്ചു പോകാന്‍ ഒരുങ്ങുകയാണ് ഈ 37 കാരന്. ശരീരത്തിന്റെ വലിയൊരു ഭാഗവും ചലനമറ്റതാണെങ്കിലും രാഗേഷിന്റെ ആത്മവിശ്വാസത്തിന് ഹിമാലയത്തെക്കാൾ ഉണ്ടായിരുന്നു.
ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു പള്ളിക്കര മയിലാട്ട് സ്വദേശിയായ രാജേഷ്.യൂ എ ഈയില്‍ വച്ച് പെട്ടെന്നൊരു ദിവസം പുറം വേദനയും നെഞ്ചിന് താഴ്ഭാഗത്ത് വേദനയും ഉണ്ടായതോടെ രാകേഷിന്റെ ജീവിതം അന്നൊളമനുഭവിക്കാത്ത പുതിയ പ്രതിസന്ധിയിലേക്ക് കടക്കുന്നത്. ഒരു ദിവസം രാവിലെ ഉണർന്ന രാഗേഷിന് കിടക്കയില്‍ നിന്നും എണീക്കാൻ കഴിഞ്ഞില്ല. രാഗേഷിന്റെ അരയ്ക്ക് കീഴ്പ്പൊട്ടുള്ള ഭാഗം ചലനമറ്റതായി. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും നാട്ടിൽ കൊണ്ടുപോയി ചികിത്സ നടത്താനായിരുന്നു ഡോക്ടർമാർ നൽകിയ ഉപദേശം. പിന്നീട് നാട്ടിലെത്തിയ രാഗേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി. പക്ഷേ പ്രയോജനം ഉണ്ടായില്ല. അപ്പോഴേക്കും രാഗേഷിന്റെ രണ്ടു കാലുകളും തളർന്നു. സുഷിപ്നാ നാടിക്ക് പറ്റിയ ക്ഷതമാണ് രാകേഷിന്റെ ഈ അവസ്ഥയ്ക്ക് കാരണം.
എന്നാൽ തോറ്റു കൊടുക്കാന്‍ രാഗേഷ് ഒരുക്കമായിരുന്നില്ല. നോർക്ക പ്രവാസി ക്ഷേമ പദ്ധതിയിലൂടെ അര ലക്ഷം രൂപ ലോൺ കിട്ടിയപ്പോൾ വാങ്ങിയ സ്കൂട്ടി രാകേഷ് മലപ്പുറം സ്വദേശി ആയ മുസ്തഫയുടെ സഹായത്തോടെ മുച്ചക്രവാഹനമാക്കി മാറ്റി. തുടർന്ന് ആ വാഹനത്തിൽ ലോട്ടറി വില്പന നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ കാർ ഓടിക്കാൻ പഠിച്ചു. അധികം വൈകാതെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യത്തോടെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി. ഇതോടെ രാഗേഷ് തന്റെ ലോട്ടറി വില്പന കാറിലാക്കി. ഈ വാഹനത്തിലാണ് രാജേഷ് ലഡാക്കിലേക്ക് യാത്ര തിരിക്കുന്നത്. യാത്രയ്ക്കായി സമൂഹമാധ്യമത്തിൽ നിന്നും സഹായം തേടിയതായി രാഗേഷ് പറയുന്നു. സുമനസ്സുകൾ സഹായിക്കുമെന്ന് പ്രതീക്ഷയിൽ ഒക്ടോബർ 10നാണ് രാകേഷ് ലഡാക്കിലേക്ക് യാത്ര തിരിക്കുന്നത്.