മാംസാഹാരത്തിന്റെ പരസ്യങ്ങൾ നിരോധിക്കണമെന്ന് ഹർജി; ഇഷ്ടമില്ലെങ്കിൽ ടിവി ഓഫ് ചെയ്താൽ മതിയെന്ന് കോടതി

നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ കുറിച്ചുള്ള പരസ്യങ്ങൾ പൊതു ഇടത്തിൽ നിന്നും പാടേ നിരോധിക്കണമെന്ന് കാണിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹർജി മുംബൈ ഹൈക്കോടതി തള്ളി. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ പരസ്യങ്ങൾ നിരോധിക്കണം എന്ന ആവശ്യവുമായി ജൈന ട്രസ്റ്റുകൾക്ക് വേണ്ടി സമർപ്പിച്ച പൊതു താല്പര്യ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്. എന്നാൽ ഇതിനെതിരെ വീണ്ടും ഹർജിയുമായി മുന്നോട്ടു പോകാനുള്ള അനുവാദവും കോടതി ഹർജിക്കാർക്ക് നൽകിയിട്ടുണ്ട്.

grilled chicken legs grill fire 157927 2939
മാംസാഹാരത്തിന്റെ പരസ്യങ്ങൾ നിരോധിക്കണമെന്ന് ഹർജി; ഇഷ്ടമില്ലെങ്കിൽ ടിവി ഓഫ് ചെയ്താൽ മതിയെന്ന് കോടതി 1

 സമാധാനത്തോടെ ജീവിക്കുന്നതിനുള്ള തങ്ങളുടെ മൗലീക അവകാശത്തെ മാംസാഹാരങ്ങൾ തകർക്കുന്നു എന്നാണ് ഹർജിയിൽ പ്രധാനമായും പറയുന്നത്. മാംസാഹാരത്തിന് എതിരല്ലെങ്കിലും സസ്യാഹാരം മാത്രം ഭക്ഷിക്കുന്നവരുടെ വീടുകൾക്ക് സമീപം ഇത് ഭക്ഷിക്കുന്നത് തങ്ങളുടെ മൗലീക അവകാശങ്ങൾക്ക് നേരെയുള്ള അധികാര പ്രയോഗമാണെന്നാണ് ഇവർ സമർപ്പിച്ച പൊതു
താൽപര്യ ഹർജിയിൽ പറയുന്നത്.

അതേസമയം പരസ്യങ്ങൾ ഏതെങ്കിലും വിധത്തില്‍ അലോസരപ്പെടുത്തുന്നുണ്ട് എങ്കില്‍ ടി വി ഓഫ് ചെയ്താൽ മതി എന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. മാത്രമല്ല ഹർജിക്കാർ മറ്റുള്ളവരുടെ അവകാശങ്ങളുടെ മുകളിൽ കടന്നു വരാൻ ശ്രമിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

court 1
മാംസാഹാരത്തിന്റെ പരസ്യങ്ങൾ നിരോധിക്കണമെന്ന് ഹർജി; ഇഷ്ടമില്ലെങ്കിൽ ടിവി ഓഫ് ചെയ്താൽ മതിയെന്ന് കോടതി 2

ശ്രീ ട്രസ്റ്റി ആത്മ കമൽ ലബ്‌ധിസുരിശ്വര്‍ജി ജെയിൻ ജ്ഞാനമന്ദിര്‍ ട്രസ്‌റ്റ്, ജ്യോതീന്ദ്ര ഷാ, ശ്രീ വർധമാൻ പരിവാർ,  സേത് മോതിഷ ചാരിറ്റബിൾ ട്രസ്‌റ്റ് എന്നിവർ ചേര്‍ന്നാണ് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ ഹർജി സമർപ്പിച്ചത്.

റോഡ് സൈഡിലും പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും അതുപോലെ തന്നെ ടെലിവിഷൻ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളിലൂടെയും മാംസാഹാരം ഭക്ഷിക്കുന്നത് കാണിക്കുന്നത് നിരോധിക്കണം എന്നതായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. മാത്രമല്ല ഇത്തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്നതിലൂടെ മൃഗങ്ങളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്നും അത് നിയമലംഘനമാണെന്നും ഹർജിക്കാർ പറയുന്നു. എന്നാല്‍ ഇവരുടെ എല്ലാ വാദങ്ങളും ഹൈക്കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button