ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ടൊയ്‌ലറ്റ് സൗകര്യമുള്ളത് ഏത് രാജ്യത്താണെന്ന് കണ്ടെത്താൻ 1.5 കോടി മുടക്കി 91 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു; മോശം ടോയ്ലറ്റ് സൗകര്യമുള്ള രാജ്യമിതാണ്
കുടിവെള്ളം , ഭക്ഷണം , വസ്ത്രം , പാറപ്പിടം എന്നിവയൊക്കെയാണ് മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങൾ. ഇതിൽ ടോയ്‌ലറ്റിനു വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെയുണ്ട്. പ്രാഥമിക ആവശ്യങ്ങളുടെ ലിസ്റ്റില്‍ ടോയ്ലറ്റിന്റെ സ്ഥാനം ഒരിയ്ക്കലും ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. വികസ്വര രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വളരെ വലിയ പരിഗണനയാണ് നൽകുന്നത്. അതിൽ ഏറ്റവും ഒഴിച്ചുകൂടാനാകാത്ത പ്രഥാന്യം തന്നെ ടോയ്ലറ്റിനുണ്ട്. എന്നാല്‍ ടൊയ്ലറ്റിന് വലിയ പ്രഥാന്യം ഉണ്ടെന്നിരിക്കെ ഏറ്റവും മോശം ടോയ്ലട്ട് സൗകര്യമുള്ള രാജ്യം ഏതാണ് കണ്ടെത്താന്‍ ഒരു പ്രമുഖ ബ്രട്ടീഷ് വ്ലോഗര്‍ തീരുമാനിച്ചു.
ഇതേക്കുറിച്ച് കണ്ടെത്താനായി ബ്രിട്ടീഷ് വ്ളോഗർ ആയ ഗ്രഹം അസ്കി ഇറങ്ങി പുറപ്പെട്ടു. അതിനായി അദ്ദേഹം ലോകരാജ്യങ്ങൾ മുഴുവൻ ചുറ്റി സഞ്ചരിച്ചു. 91 രാജ്യങ്ങളിലെ ടൊയ്‌ലറ്റ് സൗകര്യത്തെക്കുറിച്ച് ഇദ്ദേഹം മനസ്സിലാക്കി. ഒന്നരക്കോടി രൂപയോളം ചെലവാക്കിയാണ് ഗ്രഹാം അസ്കി ഈ യാത്ര നടത്തിയത്. ഒടുവില്‍ അദ്ദേഹം തന്റെ അന്വേഷണത്തിനുള്ള ഉത്തരം കണ്ടെത്തി.
ലോകത്ത് ഏറ്റവും മോശം ടോയ്ലറ്റ് സൗകര്യം ഉള്ള രാജ്യം തജികിസ്താനാണെന്ന് അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക്ക് കൊണ്ട് മൂന്ന് ഭാഗവും മറച്ച എന്തോ ഒന്നാണ് ടൊയ്‌ലറ്റിന്റെ സ്ഥാനത്ത് അവിടെ ഉള്ളതെന്ന് അദ്ദേഹം പറയുന്നു. പതിനായിരക്കണക്കിന് ടൊയ്ലറ്റുകൾ അദ്ദേഹം നേരിട്ട് സന്ദർശിച്ചെങ്കിലും ഇത്രത്തോളം വൃത്തി രഹിതമായ ഒന്ന് താൻ ഒരിടത്തും കണ്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
തന്റെ യാത്രയെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചു. ‘ടോയ്ലറ്റ് ഓഫ് ദ വൈൽഡ് ഫ്രോണ്ടിയർ’ എന്നാണ് അദ്ദേഹം രചിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പേര്.