ഒരു ദിവസം അദാനിയുടെ പോക്കറ്റിൽ വീഴുന്നത് എത്ര രൂപയാണെന്ന് അറിയുമോ; ഒന്നല്ല ഒരു 50  ഓണം ബമ്പർ അടിച്ചാലും അതിന്റെ ഏഴയലത്ത് വരില്ല

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാകാനുള്ള കുതിപ്പിലാണ് ഇന്ത്യയിലെ വ്യവസായ ഭീമനായ ഗൗതം അദാനി. മുകേഷ് അംബാനി മുതൽ ആമസോൺ മേധാവി വരെ അദാനിയുടെ ഈ പടയോട്ടത്തിനു മുന്നിൽ ചുവടു പിഴച്ചവരാണ്.

adhani 1 income
ഒരു ദിവസം അദാനിയുടെ പോക്കറ്റിൽ വീഴുന്നത് എത്ര രൂപയാണെന്ന് അറിയുമോ; ഒന്നല്ല ഒരു 50  ഓണം ബമ്പർ അടിച്ചാലും അതിന്റെ ഏഴയലത്ത് വരില്ല 1

മുകേഷ് അംബാനിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച അദ്ദേഹം അംബാനിയെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരുന്നു. അതുകൊണ്ടുതന്നെ അദാനിയുടെ ഒരു ദിവസത്തെ വരുമാനം എത്രയാണെന്നറിയാൻ എല്ലാവർക്കും പൊതുവേ കൗതുകം ഉണ്ടാകും. 1612 കോടി രൂപയാണ് ഓരോ ദിവസവും അദാനിയുടെ പോക്കറ്റിലേക്ക് വീഴുന്നത്. മുകേഷ് അംബാനിയെക്കാൾ മൂന്നുലക്ഷം കോടി രൂപയുടെ അധിക സമ്പത്താണ് അദാനിക്കുള്ളത്.

ഒരു ദിവസം അദാനിയുടെ പോക്കറ്റിൽ വീഴുന്നത് എത്ര രൂപയാണെന്ന് അറിയുമോ; ഒന്നല്ല ഒരു 50  ഓണം ബമ്പർ അടിച്ചാലും അതിന്റെ ഏഴയലത്ത് വരില്ല 2

ഫോബ്സ് മാഗസിൻ പുറത്തു വിട്ട കണക്കനുസരിച്ച് ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ അദാനി ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 12.37 ലക്ഷം കോടിയാണ്. ഇപ്പോള്‍ അദാനിക്ക് മുന്നിലുള്ളത് സ്പെയിസ് എക്സിന്‍റെ സ്ഥാപകന്‍ ഇലോൺ മസ്ക് മാത്രമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനിയുടെ സംബാദ്യത്തിൽ 116 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 7 കമ്പനികൾ ആണ് അതാനിക്ക് സ്വന്തമായുള്ളത്.
കഴിഞ്ഞ 10 വർഷത്തോളമായി രാജ്യത്തെ സമ്പന്നരിൽ ഒന്നാമത് നിന്ന് മുകേഷ് അംബാനിയെയാണ് അദാനി കടത്തിവെട്ടിയിരിക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള വ്യവസായിയായ ഗൗതം അദാനി ചരക്ക് വിൽപ്പനയിലൂടെയാണ് ബിസിനസ് രംഗത്തേത് കടന്നു വരുന്നത്. പിന്നീട് കൽക്കരിയിലേക്കും തുറമുഖ ഊര്‍ജ്ജ മേഖലയിലേക്കും തന്‍റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കുക ആയിരുന്നു. പ്രതിദിനം വളരുന്ന ആഗോള വ്യവസായ ഭീമനായി അദാനി മാറിയിട്ട് അധികകാലം ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button