ജഡ്ജിക്ക് പ്രതിയുമായി ബന്ധമുണ്ട്; വിചാരണ കോടതി മാറണമെന്ന ആവശ്യവുമായി അതിജീവത സുപ്രീം കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് അതിജീവത സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ  സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് അതിജീവിത സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

dileep suprem court 1
ജഡ്ജിക്ക് പ്രതിയുമായി ബന്ധമുണ്ട്; വിചാരണ കോടതി മാറണമെന്ന ആവശ്യവുമായി അതിജീവത സുപ്രീം കോടതിയിൽ 1

വിചാരണ കോടതി ജഡ്ജി തന്നോട് മുൻവിധിയോടെയാണ് പെരുമാറുന്നതെന്നും പ്രതിക്ക് ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇത് പോലീസിനു ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാണെന്നും നടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നേരത്തെ ജഡ്ജിയുമായി ബന്ധമുള്ള പ്രതിയുടെ അഭിഭാഷകന്റെ വോയിസ് ക്ലിപ്പ് പോലീസിന് കിട്ടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടി സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. മാത്രമല്ല എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണെന്നും അതിജീവത സമർപ്പിച്ച അപ്പീലിൽ ആരോപണമുണ്ട്.

 ജഡ്ജി ഈ കേസിനെ സമീപിക്കുന്നത് വ്യക്തിപരമായ മുൻസിധികളോടെയാണ്. മെമ്മറി കാർഡിന്റെ #വാല്യൂ മാറിയെന്ന എസ് എസ് എൽ റിപ്പോർട്ട് പ്രോസ്സിക്ക്യോഷനെ അറിയിക്കുന്നതിൽ ജഡ്ജിക്ക് വീഴ്ച പറ്റിയതായും പരാതിക്കാരി ആരോപിക്കുന്നു.

ഈ  കേസിന്റെ വിചാരണ നടക്കുന്നതിനിടയിൽ പ്രതിയുടെ അഭിഭാഷകൻ മാന്യതയ്ക്ക് നിരക്കാത്ത ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഇത് തടയാൻ സെക്ഷൻ ജഡ്ജി തയ്യാറാകാതിരുന്നതായും അതിജീവത ആരോപിക്കുന്നുണ്ട്. ഈ കേസ് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന്   പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിൽ ചില നിയമ പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാല്‍ ഈ വസ്തുതകൾ പരിഗണിക്കാതെയാണ് കോടതി മാറണം എന്ന തന്‍റെ ഹർജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വിശദമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button