അഞ്ചുവർഷത്തോളമായി തുറക്കാതിരുന്ന പൂജാമുറിയിലെ പെട്ടി തുറന്നപ്പോൾ രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകൾ; വീഡിയോ വൈറൽ
വീടിനുള്ളിലെ പൂജാമുറിയിൽ കഴിഞ്ഞ അഞ്ചു വർഷത്തോളമായി തുറക്കാതെ പൂട്ടി സൂക്ഷിച്ചിരുന്ന പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ കണ്ടെത്തിയത് 2 മൂർഖൻ പാമ്പുകൾ. ഒഡീഷയിലെ ഭദ്ര ജില്ലയിലാണ് ഈ സംഭവം നടന്നത്. വളരെയേറെ പ്രയാസപ്പെട്ടാണ് രണ്ട് പാമ്പുകളെയും പെട്ടിയിൽ നിന്നും പുറത്തെടുത്തത്. പാടങ്ങൾക്ക് നടുവിൽ ഉണ്ടായിരുന്ന വീട്ടിലാണ് ഈ പെട്ടിയും പാമ്പുകളും ഉണ്ടായിരുന്നത്. ഉടമസ്ഥന് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൂജാമുറി വളരെ വർഷങ്ങളായി തുറന്നിരുന്നില്ല.
ഏതാനം ദിവസങ്ങൾക്കു മുമ്പ് വീട്ടുടമസ്ഥന്റെ മകൻ വീടിന്റെ പിന്നിൽ പാമ്പിനെ കണ്ടു. ഇതോടെ മകൻ ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാരും മറ്റും ഓടിയെത്തി. ആ പാമ്പിന്റെ വലുപ്പം കണ്ട് എല്ലാവരും ശരിക്കും ഭയന്നുപോയി. പലപ്പോഴും ഈ പ്രദേശത്ത് പാമ്പിനെ കണ്ടിട്ടുണ്ടായിരുന്നു എങ്കിലും ഇത്രത്തോളം വലുപ്പമുള്ള ഒരു പാമ്പ് ആയിരിക്കും എന്ന് ആരും കരുതിയിരുന്നില്ല. പാമ്പിന്റെ വലുപ്പം കണ്ടു കൂടി നിന്നവര്‍ ഭയന്നുപോയി. അതിന്റെ അടുത്തേക്ക് ചെല്ലുന്നത് അബദ്ധമായിരിക്കും എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർ പ്രദേശത്തെ പാമ്പുപിടുത്തക്കാരനായ ഷേക് മിര്‍സയെ വിളിച്ചുവരുത്തിയത്. എന്നാൽ
പാമ്പുപിടുത്തക്കാരൻ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ് അവിടെ നിന്ന് അപ്രത്യക്ഷമായിരുന്നു.
അദ്ദേഹം അവിടെയെല്ലാം തിരഞ്ഞു നോക്കിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ തിരച്ചിലിനൊടുവില്‍ ആ വീടിനോട് ചേർന്ന് ഒരു മാളം കണ്ടെത്തി. ഈ മാളം അവസാനിക്കുന്നത് വീടിന്റെ പൂജാമുറിയോട് ചേർന്നായിരുന്നു. ഇതോടെ വീട്ടിലെ പൂജാമുറി തുറന്നു പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. അപ്പോഴാണ് പൂജാമുറിക്കുള്ളിൽ ഉള്ള ഒരു പെട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അഞ്ചുവർഷമായി തുറക്കാതെ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതൊന്നും ഇത് ഇതുവരെ തുറന്നിട്ടില്ലെന്നും വീട്ടുടമസ്ഥൻ പറഞ്ഞു. ഇതോടെ ഇത് തുറന്നു പരിശോധിക്കാൻ പാമ്പുപിടുത്തക്കാരൻ തീരുമാനിച്ചു. ഈ പെട്ടിക്കുള്ളിൽ നിറയെ പഴകിയ തുണികളായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ വിശദമായി പരിശോധിച്ചപ്പോള്‍ പ്പെട്ടിയുടെ അടിയിൽ പാമ്പുകളെ കണ്ടു. ഇവ ഇണ ചേരുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പാമ്പ് പിടുത്തക്കാരന് ഈ രണ്ട് പാമ്പുകളെയും പുറത്തെടുക്കുന്നത്. എന്നാൽ അഞ്ചു വർഷത്തോളമായി തുറക്കാതിരുന്ന ഒരു പെട്ടിക്കകത്ത് ഇത്രയും വലിയ പാമ്പുകൾ എങ്ങനെ എത്തി എന്നതിന് ആർക്കും ഉത്തരമില്ല. പിന്നീട് രണ്ടു പാമ്പുകളെയും ഷെയ്ഖ് മിര്‍സ വനത്തിൽ തുറന്നു വിട്ടു.