ഇത് സാലിയുടെ സ്വന്തം ഇരട്ടചങ്കൻ; പക്ഷേ  നിർബന്ധം ഒരു കാര്യത്തിൽ മാത്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ് മീൻ വെട്ടുകാരനായ സാലി. അതുകൊണ്ടുതന്നെ മരത്തിൽ നിന്ന് മറ്റ് പരുന്തുകൾ കൊത്തിയിട്ട് താഴെ വീണ പരുന്തൻ കുഞ്ഞിനെ സാലി നെഞ്ചോട് ചേർത്തപ്പോൾ അവനെ വിളിക്കാൻ ഇരട്ടചക്കൻ എന്നൊരു പേരല്ലാതെ  മറ്റൊന്നും മനസ്സിലേക്ക് വന്നില്ല.  ഇരുവരുടെയും ഊഷ്മളമായ സൗഹൃദത്തിന് ഇപ്പോൾ ഒന്നര വർഷത്തിന്റെ പഴക്കമുണ്ട്. സാലി എവിടെപ്പോയാലും ഒപ്പം ഇരട്ടചങ്കനും ഉണ്ടാകും. തങ്കശ്ശേരി സൂചിക്കാരൻ മുക്കിലെ വീട്ടിൽ നിന്ന് വാടി ജോനകപ്പുറത്തെ കടയിലേക്ക് ഇരുവരും സ്കൂട്ടറിലാണ് പോകാറുള്ളത്. ഇത് ഇപ്പോൾ നാട്ടുകാർക്ക് പതിവുള്ള കാഴ്ചയാണ്.  സാലിയുടെ സ്കൂട്ടറിന് മുന്നിൽ ഇരട്ടചങ്കൻ തലയുയർത്തിപ്പിടിച്ച് ഇരിക്കും.

saly 1
ഇത് സാലിയുടെ സ്വന്തം ഇരട്ടചങ്കൻ; പക്ഷേ  നിർബന്ധം ഒരു കാര്യത്തിൽ മാത്രം 1

ഹാർബറിൽ നിന്നു കൊണ്ടു വരുന്ന മീൻ വെട്ടി തയ്യാറാക്കുന്നതാണ് 52 കാരൻ സാലിയുടെ ജോലി. പകൽ സമയം മുഴുവൻ സാലിയുടെ ഒപ്പം ഇരട്ടചങ്കൻ ഉണ്ടാകും. ഇരട്ടചങ്കന്റെ ഇഷ്ടഭക്ഷണം മീനാണ്.  സാലിയുടെ കടയിൽ അതിന് ഒരു പഞ്ഞവുമില്ല. കടയിൽ പോകാതെ വീട്ടിലുള്ള ദിവസങ്ങളിൽ ഇരട്ടചങ്കനു ബിഫോ ചിക്കനോ മസ്റ്റാണ് എന്ന് മാത്രം.

878edc72a05c5a5f927aeef72285b90a4f3a175886c0b4229bd67840fb45ddb9 2 1
ഇത് സാലിയുടെ സ്വന്തം ഇരട്ടചങ്കൻ; പക്ഷേ  നിർബന്ധം ഒരു കാര്യത്തിൽ മാത്രം 2

ഇരട്ടചങ്കൻ എപ്പോഴും സ്വതന്ത്രരാണ്. ഒരിക്കൽ ആകാശത്തിന്റെ ഉയരം അളക്കാൻ അവൻ ഒന്നു  പറന്നുയർന്നിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന മറ്റ് ആകാശ രാജാക്കന്മാർക്ക് അത് തീരെ പിടിച്ചില്ല. അവർ അവനെ വളഞ്ഞിട്ടു കൊത്തി. ഇതോടെ സാലിയെ വിട്ട് പോകാനുള്ള അത്യാഗ്രഹം എന്നന്നേക്കുമായി ഇരട്ടചങ്കൻ ഉപേക്ഷിച്ചു. അന്നത്തെ ആക്രമണത്തിന് ഇരട്ടചങ്കന്റെ കാലിൽ ഒരു ഒടുവ് സംഭവിച്ചിരുന്നു.  പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അപകടം പറ്റിയ കാല് നേരെയാക്കുന്നത്. സാലിയുടെ ഭാര്യ സെലീനയുമായും മൂന്നു മക്കളുമായും ഇരട്ടചങ്കൻ വളരെ അടുപ്പമാണ്. ആരെയും ഉപദ്രവിക്കാറുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button