എത്ര പറ്റിക്കപ്പെട്ടാലും മലയാളി പഠിക്കില്ല; ഞാൻ നിങ്ങളെ കോടീശ്വരന്മാരാക്കാം എന്ന എട്ടാം ക്ലാസുകാരൻ രാജേഷ് മലാക്കയുടെ കെണിയിൽ നിരവധി പേർ വീണത് പത്തു മാസംകൊണ്ട് പണം ഇരട്ടിക്കുമെന്ന് മോഹന വാഗ്ദാനം കേട്ട്

ഞാൻ നിങ്ങളെ കോടീശ്വരന്മാർ ആക്കാം എന്ന എട്ടാം ക്ലാസുകാരൻ രാജേഷ് മലാക്കയുടെ കെണിയിൽ വീണത് നിരവധി പേർ. 10 മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് മോഹിപ്പിച്ച് ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ രാജേഷ് നിരവധി പേരെയാണ് പറ്റിച്ചത്. ക്രിപ്റ്റോ കറൻസി ഇടപാട്,  ക്രൂഡോയിൽ ബിസിനസ് അങ്ങനെ വായിൽ കൊള്ളാത്ത പല പേരുകളും പറഞ്ഞ് രാജേഷ് പലരില്‍ നിന്നും നിക്ഷേപം വാങ്ങി. തൃശ്ശൂർ മലാക്കയിൽ കൊട്ടാര സദുശ്യമായ വീടും കുതിര ലായങ്ങളും പശു ഫമും ഒക്കെയുള്ള രാജേഷ് കണ്ണടച്ചു തുറക്കുന്നതിനു മുൻപാണ് കോടീശ്വരനായി മാറിയത്. മലാക്ക രാജേഷ് എന്നാണ് ഇയാളുടെ അപരനാമം. സ്വന്തമായി നിരവധി ആഡംബര വാഹനങ്ങള്‍ ഉണ്ടായിരുന്ന ഇയാള്‍ നിരവധി പേരെ പട്ടിച്ചാണ് ഇതൊക്കെ സ്വന്തമാക്കിയത്. 

RAJESH MADHAVAN 1
എത്ര പറ്റിക്കപ്പെട്ടാലും മലയാളി പഠിക്കില്ല; ഞാൻ നിങ്ങളെ കോടീശ്വരന്മാരാക്കാം എന്ന എട്ടാം ക്ലാസുകാരൻ രാജേഷ് മലാക്കയുടെ കെണിയിൽ നിരവധി പേർ വീണത് പത്തു മാസംകൊണ്ട് പണം ഇരട്ടിക്കുമെന്ന് മോഹന വാഗ്ദാനം കേട്ട് 1

കോയമ്പത്തൂർ ഇയാൾ താമസിച്ചിരുന്ന വീടിന് ഓരോ മാസവും 40000 രൂപയായിരുന്നു വാടക കൊടുത്തിരുന്നത്. എന്നാൽ രാജേഷിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത് സിറ്റി പോലീസ് കമ്മീഷണർ ആയ ആർ ആദിത്യയാണ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇദ്ദേഹം രാജേഷിന്റെ കള്ളത്തരത്തെ പൂട്ടിയത്. നേരത്തെയും ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് കേസുകളിൽ ഇയാൾ പ്രതിയാണ്. അമ്പതിനായിരം രൂപ നിക്ഷേപിച്ചാൽ 2000 രൂപ വരെ ദിവസവും  കിട്ടുമെന്ന് വിശ്വസിപ്പിച്ച് ആണ് ഇയാൾ ആളുകളിൽ നിന്നും പണം തട്ടിയത്. മൈ ക്ലബ് ട്രേഡിങ്,  ഫ്യൂച്ചർ ട്രേഡ് ലിങ്ക്,  എന്നീ പേരുകളിലാണ് ഇയാൾ ആളുകളിൽ നിന്നും പണം വാങ്ങുന്നത്.

RAJESH MADHAVAN 2
എത്ര പറ്റിക്കപ്പെട്ടാലും മലയാളി പഠിക്കില്ല; ഞാൻ നിങ്ങളെ കോടീശ്വരന്മാരാക്കാം എന്ന എട്ടാം ക്ലാസുകാരൻ രാജേഷ് മലാക്കയുടെ കെണിയിൽ നിരവധി പേർ വീണത് പത്തു മാസംകൊണ്ട് പണം ഇരട്ടിക്കുമെന്ന് മോഹന വാഗ്ദാനം കേട്ട് 2

കഴിഞ്ഞ ആറു മാസത്തോളമായി രാജേഷിനെ പോലീസ് തിരഞ്ഞു വരികയായിരുന്നു. രണ്ടു സംസ്ഥാനത്തെയും പോലീസുകാർ സംയുക്തമായി ചേർന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button