തിരുവനന്തപുരം കാര്യവട്ടത്തെ ക്രിക്കറ്റ് മത്സരത്തിൽ ശരിക്കും നേട്ടം കൊയ്തത് കുടുംബശ്രീ; കുടുംബശ്രീയുടെ ഒറ്റ ദിവസത്തെ വരുമാനം എത്രയാണെന്ന് അറിയുമോ
കഴിഞ്ഞദിവസം നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വെന്റി 20 മത്സരത്തിൽ ഫുഡ് കോർട്ടുകൾ വഴി കുടുംബശ്രീ കരസ്ഥമാക്കിയത് വൻപിച്ച നേട്ടമായിരുന്നു . ഒരു ദിവസത്തെ കച്ചവടം കൊണ്ട് മാത്രം കുടുംബശ്രീ നേടിയത് 10.25 ലക്ഷം ആണ്. ക്രിക്കറ്റ് മത്സരം കാണാൻ എത്തിയവർക്ക് മാത്രമല്ല അവിടെ ഉണ്ടായിരുന്ന മറ്റ് ഒഫീഷ്യൽസിനും ഗ്രൗണ്ട് സ്റ്റാഫിനും , സുരക്ഷാ ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആയിരുന്നു. മത്സരത്തിന് എത്തിയവര്‍ എല്ലാവരും ഒരേപോലെ ആശ്രയിച്ചത് കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാളുകളെ ആയിരുന്നു.
3000 പേർക്കുള്ള ഭക്ഷണത്തിനു ആയിരുന്നു കുടുംബശ്രീയ്ക്ക് ഓർഡർ ലഭിച്ചത്. എന്നാൽ ഇതിന് പുറമേ തന്നെ 5000 പേർക്കുള്ള ഭക്ഷണം കുടുംബശ്രീ തയ്യാറാക്കി നൽകിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബീ രാജേഷ് പറയുന്നു.
മത്സരത്തിന് കാണികളായവർക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടി കുടുംബശ്രീ സ്റ്റേഡിയത്തിന്റെ ടെറസ്സിലെ പവലിയന് സമീപത്ത് 12 ഓളം ഒരുക്കിയിട്ടുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്തും നിരവധി സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. രാത്രി 12 മണി വരെ കുടുംബശ്രീയുടെ ഭക്ഷണ കൗണ്ടറുകള്‍ പ്രവർത്തിച്ചു. മത്സരം കാണാൻ ആയി എത്തിയവരും കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് ഭക്ഷണത്തിനായി കുടുംബ ശ്രീയുടെ സ്റ്റാളിനെ ആശ്രയിച്ചത്. നിരവധി പാഴ്സലുകളാണ് കുടുംബശ്രീ കൗണ്ടറിലൂടെ വിതരണം നടത്തിയത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ മികച്ച വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി കരുതപ്പെടുന്നതാണ് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയം . ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആയിരുന്നു ഒരുക്കിയത് എങ്കിലും ബൌളര്‍മാരുടെ സംപൂര്‍ണ ആധിപത്യം ആയിരുന്നു.