വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ലക്കിംപൂർ ഖേരിയിൽ വച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടയിൽ മലയാളിയായ സിവിൽ  സർവീസ് ഉദ്യോഗസ്ഥ പൊട്ടി കരയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടി.

IAS OFFICER CRY 1
വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു 1

തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ റോഷൻ ജേക്കബ് ആണ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സമാധാനിപ്പിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കരഞ്ഞത്. റോഷൻ ജേക്കബ് ലക്നവില്  ഡിവിഷണൽ കമ്മീഷണർ ആണ്.

 ടോര്‍ഹരായില്‍ നിന്നും ലക്നൌവിലേക്ക് പോയ  ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേർ മരണപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഈ അപകടത്തിൽ 41 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇവരിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമീപം നിന്ന് കുട്ടിയുടെ അമ്മയെ സമാധാനിപ്പിക്കുന്നതിനിടെയാണ് കളക്ടർ വിതുമ്പിയത്.

merge 25 2 784x441 1
വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു 2

 റോഷൻ ജേക്കബ് അപകടത്തിൽ പരുക്ക് പറ്റിയ ഒരു കുട്ടിയുടെ തലയിൽ കൈവച്ച് ആശ്വസിപ്പിക്കുന്നത് കണ്ട കുട്ടിയുടെ മാതാവ് നിയന്ത്രണം വിട്ടു നിലവിളിച്ചു. അവർ റോഷൻ ജേക്കബിനോട് കൈകോപ്പി തന്റെ ആവലാതി പങ്കുവെച്ചതോടെയാണ് റോഷന്റെയും നിയന്ത്രണം വിട്ടത്. ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ പകർത്തിയത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വീഡിയോ വേഗം തന്നെ സസ്മൂഹസ് മാധ്യമത്തില്‍ വൈറലായി മാറിയത്. ഇതോടെ റോഷൻ ജേക്കപ്പനെ അഭിനന്ദിച്ചു നിരവധിപേർ കമന്റ് രേഖപ്പെടുത്തി.

കർമ്മനിരതയായ ഉദ്യോഗസ്ഥ എന്ന നിലയിൽ റോഷൻ ജേക്കബ് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ലക്നൗവിൽ വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുട്ടൊപ്പം വെള്ളത്തിൽ നിന്ന് ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്ന ഉദ്യോഗസ്ഥയുടെ പ്രവർത്തന മികവിനെ നിരവധിപേർ അഭിനന്ദിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോഷൻ ജേക്കബ് 2004 ബാച്ച് ഐഎഎസ് ഓഫീസർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button