പ്രശസ്തിക്കു വേണ്ടി കേസുമായി കയറിയിറങ്ങാനുള്ള സ്ഥലമല്ല കോടതികൾ; കടുപ്പിച്ച് സുപ്രീം കോടതി

സമൂഹത്തിനു മുന്നിലും മാധ്യമങ്ങളിലും ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയും പ്രശസ്തി നേടുന്നതിന് വേണ്ടിയും കയറി ഇറങ്ങാനുള്ള സ്ഥലം അല്ല കോടതികള്‍ എന്ന് സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ നിയന്ത്രണം മറ്റു ചില പ്രൈവറ്റ് കമ്പനികൾക്കാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും കാണിച്ച് ഒരു പ്രാദേശിക പാർട്ടിയായ മധ്യപ്രദേശ് ജൻ വികാസ് പാര്‍ട്ടി സമർപ്പിച്ച ഹർജി തള്ളിയതിനു ശേഷം നടത്തിയ പരാമർശത്തിലാണ് കോടതി ഇത് ചൂണ്ടിക്കാട്ടിയത്.

948219 supreme courtfile 1 1
പ്രശസ്തിക്കു വേണ്ടി കേസുമായി കയറിയിറങ്ങാനുള്ള സ്ഥലമല്ല കോടതികൾ; കടുപ്പിച്ച് സുപ്രീം കോടതി 1

സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ എല്ലാ മേൽനോട്ടവും വഹിച്ചു വരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് കേന്ദ്രങ്ങൾ വളരെ ദശകങ്ങളായി ഉപയോഗിച്ചു വരുന്നതാണ് എന്നും കടത്തി അറിയിച്ചു.  എസ് കെ കൌര്‍ ഏ എസ് ഒക്ക എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ് ജൻവികാസ് പാർട്ടി ഇതേ കാരണം ഉന്നയിച്ചു മധ്യപ്രദേശ് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയാണുണ്ടായത്. തുടർന്നാണ് ഇവർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

Supreme Court sets out object and purpose of Order VII Rule 11 of the Code of Civil Procedure1908 696x398 1
പ്രശസ്തിക്കു വേണ്ടി കേസുമായി കയറിയിറങ്ങാനുള്ള സ്ഥലമല്ല കോടതികൾ; കടുപ്പിച്ച് സുപ്രീം കോടതി 2

 ഈ ഹർജി പരിഗണിക്കുന്നതിനിടെ മറ്റൊരു സുപ്രധാന നിരീക്ഷണവും കോടതി നടത്തി. പൊതു തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം കിട്ടാതിരുന്ന പാർട്ടികൾ ഇത്തരത്തിലുള്ള ഹർജികൾ നൽകി ജനമധ്യത്തിൽ ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നത്. ഇതിന് കോടതിയെ കരുവാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലന്നും കോടതി പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങൾ വളരെ കാലങ്ങളായി രാജ്യത്ത് ഉപയോഗിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ അതിനെതിരെ ഉയർന്നു വരുന്ന എല്ലാ പരാതികളും പരിഹരിച്ചു തന്നെയാണ് ഇപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button