തകരാറിലായ ഓക്സിമീറ്റർ കാരണം മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ച് മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസത്തോളം; സംഭവം ഇങ്ങനെ

കേടായ ഒരു ഓക്സിമീറ്റർ മൂലം യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ അടക്കം ചെയ്യാതെ സൂക്ഷിച്ചത് 18 മാസത്തോളം. ഇൻകം ടാക്സ് ജീവനക്കാരനായ വിംലേഷ് എന്നയാളുടെ മൃതദേഹമാണ് ഇവരുടെ അമ്മ രാം ദുലാരി എന്ന സ്ത്രീ ഇത്തരത്തിൽ അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത്. കാൺപൂരിലാണ് സംഭവം നടന്നത്.

oximeter 1
തകരാറിലായ ഓക്സിമീറ്റർ കാരണം മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ച് മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസത്തോളം; സംഭവം ഇങ്ങനെ 1

ഇവരുടെ  വീട്ടിൽ ഉണ്ടായിരുന്നത് കേടായ ഒരു ഓക്സീമീറ്റർ ആയിരുന്നു.  ഇവർ മിക്കപ്പോഴും മകന്റെ വിരൽ ഈ ഓക്സിമീറ്ററിൽ വച്ച് റീഡിങ് ചെക്ക് ചെയ്തിരുന്നു.. ആ ഓക്സിമീറ്ററില്‍ റീഡിങ് കാണിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മകൻ മരിച്ചിട്ടില്ല എന്ന് ഇവരും കുടുംബവും വിശ്വസിച്ചു. രോഗബാധിതനായി കിടന്നിരുന്ന സമയത്ത് പരിചരിച്ചതു പോലെ അവർ മകന്റെ മൃതദേഹം പരിചരിക്കുകയും ചെയ്തു.

വിംലേഷ് എന്നയാളുടെ കുടുംബത്തിലുള്ളവർ എല്ലാവരും അന്ധവിശ്വാസികളാണ് എന്ന് നാട്ടിൽ സംസാരം. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തി. മൃതദേഹം കിടത്തിയിരുന്ന മുറിയും പരിശോധിച്ചു. മാത്രമല്ല വീട്ടിലുള്ള എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

oxymeter 2
തകരാറിലായ ഓക്സിമീറ്റർ കാരണം മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ച് മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസത്തോളം; സംഭവം ഇങ്ങനെ 2

എന്നാല്‍ വിംലേഷന്റെ ഭാര്യ പറഞ്ഞത് ഭർത്താവ് മരിച്ചു എന്ന് അറിയാമായിരുന്നു എന്നും അത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവർ വിശ്വസിക്കാൻ തയ്യാറായില്ല എന്നുമാണ്. ഒപ്പം മകൻ മരിച്ചു എന്ന് പറഞ്ഞതിന് എല്ലാവരും ചേർന്ന് അവരെ കുറ്റപ്പെടുത്തുകയും ചെയ്തു.

 വിംലേഷ് മരിച്ചു എന്ന് കാണിച്ച് ഭാര്യ അദ്ദേഹത്തിന്റെ ഓഫീസിൽ കത്ത് നൽകി. എന്നാൽ വിംലേഷ്  ജീവിച്ചിരിപ്പുണ്ട് എന്ന് മറ്റു കുടുംബാംഗങ്ങൾ ഓഫീസിൽ അറിയിക്കുകയായിരുന്നു. ഒടുവിൽ പോലീസ് പറഞ്ഞതനുസരിച്ച് മൃതദേഹം ദഹിപ്പിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button