വല്ലാത്ത ഏകാന്തതയാണ്; അഞ്ചാമതും വിവാഹം കഴിച്ച് 11 മക്കളും 40 പേരക്കുട്ടികളുമുള്ള 56 കാരൻ

വിവിധ കാരണങ്ങൾ കൊണ്ട് ഒന്നിലറെ വിവാഹം കഴിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു കാരണം കൊണ്ട് 56 കാരനും 11 മക്കളുടെ പിതാവുമായ പാകിസ്ഥാൻകാരൻ അഞ്ചാമത് വിവാഹം കഴിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്നത്.

showkath wedding 1
വല്ലാത്ത ഏകാന്തതയാണ്; അഞ്ചാമതും വിവാഹം കഴിച്ച് 11 മക്കളും 40 പേരക്കുട്ടികളുമുള്ള 56 കാരൻ 1

ഇതിൽ ഏറ്റവും രസകരമായ കാര്യം  ഏകാന്തത അനുഭവപ്പെടാതിരിക്കാൻ വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്ന ഇയാലൌടെ വെളിപ്പെടുത്തലാണ്. ഷൗക്കത്ത് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്.  മുൻപ് നടന്ന വിവാഹങ്ങളിൽ നിന്നായി ഷൗക്കത്തിന് പത്ത് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്. മാത്രമല്ല ഇദ്ദേഹത്തിന് 40 പേരക്കുട്ടികളും 9 മരുമക്കളുമുണ്ട്. ഷൗക്കത്തിന്റെ കുടുംബത്തിൽ ആകെ 62 അംഗങ്ങളാണ് ഉള്ളത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നൽകി അഭിമുഖത്തിലാണ് ഷൗക്കത്ത് തന്റെ വിവാഹ വിശേഷം പങ്കു വച്ചത്.

showkath wedding 2
വല്ലാത്ത ഏകാന്തതയാണ്; അഞ്ചാമതും വിവാഹം കഴിച്ച് 11 മക്കളും 40 പേരക്കുട്ടികളുമുള്ള 56 കാരൻ 2

തന്റെ പെൺമക്കളാണ് തനിക്ക് വേണ്ടി പുതിയ ജീവിത പങ്കാളിയെ കണ്ടെത്തി നൽകിയത് എന്ന് ഷൗക്കത്ത് പറയുന്നു. ഷൗക്കത്തിന്റെ 9 മക്കളും  വിവാഹിതരാണ്. മറ്റു രണ്ടു മക്കൾ കൂടി വിവാഹതരായാല്‍ ഷൗക്കത്ത് ഒറ്റയ്ക്കായി പോകും എന്ന ചിന്ത ഉണ്ടായതു കൊണ്ടാണ് പിതാവിനെക്കൊണ്ട് വീണ്ടും  വിവാഹം കഴിപ്പിക്കാൻ മക്കൾ തീരുമാനിച്ചത്.

അതേസമയം തന്റെ പ്രായം ഒരു പ്രശ്നമല്ലെന്നും മനസ്സ് എപ്പോഴും ചെറുപ്പം ആയിരുന്നാൽ മാത്രം മതി എന്നുമാണ് അഞ്ചാം വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോടു ഷൗക്കത്തിന് പറയാനുള്ളത്. അതേ സമയം ഇത്രയും വലിയ ഒരു കുടുംബത്തിലേക്ക് എത്താൻ കഴിഞ്ഞത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് എന്ന് ഷൗക്കത്തിന്റെ പുതിയ ഭാര്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button