വർഷങ്ങളുടെ പ്രതികാരം മനസ്സിൽ കൊണ്ടു നടന്ന് ദമ്പതികളെ കൊലപ്പെടുത്തി; സഹായി ഉണ്ടെന്ന് നാട്ടുകാര്‍; എന്നാല്‍ പോലീസ് പറയുന്നത് ഇങ്ങനെ
ദമ്പതികളെ ചുട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരൻ നായരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 85% ത്തോളം പൊള്ളലേറ്റ പ്രതിയുടെ ജീവൻ നിലനിർത്തുന്നത്. മടവൂർ സ്വദേശിയായ പ്രഭാകരക്കുറുപ്പിനെയും ഇദ്ദേഹത്തിന്റെ ഭാര്യ വിമലാ കുമാരിയെയുമാണ് ഇയാൾ കഴിഞ്ഞ ദിവസം തീ കൊളുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
കിളിമാനൂർ പാരിപ്പള്ളി റോഡിനോട് ചേർന്ന് പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ പെട്രോളും ചുറ്റുകയുമായി എത്തിയ ശശിധരൻ നായർ പ്രഭാകര കുറുപ്പിനെ ചുറ്റികൊണ്ട് തലക്കടിച്ചു വീഴ്ത്തിയതിനു ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് പ്രഭാകര കുറുപ്പും ഭാര്യ വിമലാ കുമാരിയും തീയിൽ ആളിക്കത്തുന്നതായിരുന്നു.
വീടിന്റെ മുറ്റത്ത് തന്നെ പൊള്ളലേറ്റ നിലയിൽ സശിധരന്‍ നായരും ഉണ്ടായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും ഭാര്യ വിമലാകുമാരി വൈകിട്ടും മരണമടഞ്ഞു. ശശിധരൻ നായരുടെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളിയിട്ടുണ്ട്. ശശിധരൻ നായരുടെ മകന്റെ ആത്മഹത്യയുടെ കാരണക്കാരൻ പ്രഭാകരക്കുറുപ്പാണ് എന്ന് വിശ്വസിച്ചാണ് ഈ ക്രൂരകൃത്യം ശശിധരൻ നായർ ചെയ്യുന്നത്.
25 വർഷങ്ങൾക്കു മുമ്പ് പ്രഭാകര കുറുപ്പിന്റെ സഹായത്തോടെ ശശിധരന്മാരുടെ മകൻ ബഹറിൽ ജോലിക്ക് പോയിരുന്നു. എന്നാൽ പ്രതീക്ഷിച്ച തരത്തിലുള്ള ജോലി കിട്ടാത്ത മനോഷവത്തിൽ ശശിധരൻ നായരുടെ മകൻ വിദേശത്ത് വച്ച് ആത്മഹത്യ ചെയ്തു. തന്റെ മകന്റെ മരണത്തിന് കാരണക്കാരൻ പ്രഭാകര കുറുപ്പാണ് എന്ന് വിശ്വസിച്ചു ശശിധരൻ നായർ കേസ് ഫയൽ ചെയ്തു. ഈ കേസ് നടക്കുന്നതിനിടെ ശശിധരന്മാരുടെ മകൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ശശിധരൻ നായർ കൊടുത്ത കേസിൽ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികാരം ചെയ്യാൻ ശശിധരൻ നായർ തീരുമാനിച്ചത്. എന്നാൽ ഈ കേസിൽ ശശിധരൻ നായർക്ക് ഒരു സഹായി കൂടി ഉണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഈ സാധ്യത പോലീസ് തള്ളിക്കളയുന്നു.