ഓൺലൈൻ ലുഡോ കളിയിലൂടെ പരിചയപ്പെട്ടു; പരിചയം പ്രണയമായി; യുവാവിനെ കാണാൻ ബീഹാറിൽ നിന്നും യുവതി യുപിയിലെത്തി; ഒടുവിൽ സംഭവിച്ചത്
ഓൺലൈൻ ലുഡോ ഗെയിം കളിക്കുന്നതിനിടെ പ്രണയത്തിലായ യുവാവിനെ കാണാൻ ബീഹാർ സ്വദേശി ആയ യുപിയിലേക്ക് എത്തി. യുപിയിലെ പ്രഥപ്കട് ജില്ലയിലാണ് മുസഫര്‍ പൂരില്‍ നിന്നും ഉള്ള യുവതി എത്തിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു.
ഓൺലൈൻ ലുഡോ കളിക്കുന്നതിനിടെയാണ് ബീഹാറിലെ മുസാഫർ പൂരിലുള്ള പെൺകുട്ടിയുമായി യുവാവ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. ഇതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതിനായി ബീഹാറിൽ നിന്ന് യുപിയിലേക്ക് യുവതി തനിച്ചാണ് എത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇരുവരുടെയും വിവാഹം നാട്ടുകാർ മുൻകൈയെടുത്ത് നടത്തിക്കൊടുത്തു. വിവാഹം കഴിക്കാനായി ക്ഷേത്ര പരിസരത്ത് എത്തി ഇരുവരെയും പരിസരവാസികൾ ചോദ്യം ചെയ്തിരുന്നു. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ് എന്നറിഞ്ഞതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.
ഇതോടെ പോലീസും ക്ഷേത്ര പരിസരത്തേക്ക് വന്നു. തുടർന്ന് പോലീസ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ അമ്മ നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. തന്റെ മകൾ പ്രായപൂർത്തിയായ കുട്ടിയാണെന്നും യുവാവുമായി പ്രണയത്തിലാണെന്നു തനിക്ക് അറിയാമെന്നും അവരുടെ ഇഷ്ടമനുസരിച്ച് ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുന്നത് തനിക്ക് യാതൊരു എതിർത്തുമില്ലെന്നും അമ്മ അറിയിച്ചു. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകളാണെങ്കിലും തന്റെ മകളുടെ സന്തോഷമാണ് തനിക്ക് വലുതെന്ന് വിവാഹത്തിന് അനുമതി നൽകിക്കൊണ്ട് അമ്മ പറഞ്ഞു. യുവതിയുടെ അമ്മയുടെ ഈ മറുപടി പ്രശ്നമുണ്ടാക്കിയ പ്രദേശവാസികളെപ്പോലും അമ്പരപ്പിച്ചു. തുടർന്ന് മുസ്ലിം യുവതിയുടെ വിവാഹം ഹിന്ദു ആചാരമനുസരിച്ച് ക്ഷേത്രത്തിൽ വച്ച് നാട്ടുകാർ ചേർന്നു നടത്തിക്കൊടുത്തു.