ലിവിങ് ടുഗതർ ജോഡിയുടെ അതീവ വിചിത്രമായ കരാർ; പങ്കിടലിന്റെ പാഠം കരാറിലാക്കിയവരെ പരിചയപ്പെടാം
പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അനവധിയാണ്. വിവാഹിതർക്കിടയിലും കൌമാരക്കാര്‍ക്കിടയിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഇത്തരം ഒരു സാഹചര്യം ജീവിതത്തിലുണ്ടായാൽ അത് പരിഹരിക്കാൻ എന്താണ് ചെയ്യാൻ കഴിയിയുക. ഇംഗ്ലണ്ടിലെ സഫോക് സ്വദേശികളായ ലിവിങ് ടുഗതർ ജോഡി ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് വേണ്ടി വളരെ വിചിത്രമായ മാർഗം കണ്ടെത്തി. ഇതിനായി അവർ ഒരു കരാർ എഴുതി തയ്യാറാക്കി അത് നിയമപരമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. 24 കാരനായ ഡിലാണ്‍ സ്മിത്തും 21 കാരയായ എമിലി ഫ്ലവേഴ്സും ആണ് തങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഒരു കരാർ ഉണ്ടാക്കി ധാരണയിൽ എത്തിയത്. ഇവർക്കുമടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആ കരാർ കാണിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുന്നതാണ് ഇവരുടെ രീതി. ഏതായാലും വിചിത്രമായ ഇവരുടെ കരാർ രീതി വളരെ വേഗം തന്നെ ശ്രദ്ധയാകർഷിച്ചു.
ഇരുവർക്കുമടയിൽ വീട്ടുജോലിയുമായി ബന്ധപ്പെട്ടാണ് കൂടുതലും തർക്കങ്ങൾ ഉണ്ടാകാറുള്ളത്. ഡൈലന്‍ ഒരു ഗെയിം അഡിക്റ്റ് ആണ്. വീട്ടിലെ മറ്റ് കാര്യങ്ങളിൽ ഒന്നും തന്നെ ഡയലൻ അങ്ങനെ ശ്രദ്ധിക്കാറില്ല. ഭക്ഷണം കഴിച്ച പാത്രം പോലും കഴുകാന്‍ ഇഷ്ടന്‍ കൂട്ടാക്കാറില്ല. എമിലിയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ജോലിഭാരം കൂടിയതോടെ ഇരുവർക്കും ഇടയിൽ വഴക്ക് പതിവായി. ഇതോടെയാണ് രണ്ടാളും ഒരുമിച്ച് ഒരു കരാർ തയ്യാറാക്കിയത്.
ഈ കരാർ പ്രകാരം വീട് വൃത്തിയാക്കുക , പാചകം ചെയ്യുക , തുണി അലക്കുക തുടങ്ങി എല്ലാ ജോലികളും ഇരുവരും പങ്കിട്ട് ചെയ്യും. ഇതിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ കരാർ പരിശോധിച്ചതിനു ശേഷം ഒരു തീരുമാനത്തിലെത്തണം. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചാൽ അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും ഈ കരാറിൽ വിശദമാക്കിയിട്ടുണ്ട്.