മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയെന്ന കാര്യം സത്യമാണ്; പക്ഷേ അതൊരിക്കലും ഏകപക്ഷീയമായ പ്രണയാഭ്യർത്ഥനയല്ല; തന്നോട് ആകർഷണം ഉണ്ടെന്ന തരത്തിൽ അവർ പെരുമാറിയിട്ടുണ്ട്; സനല്‍കുമാര്‍ ശശിധരന്
അടുത്തിടെ നടി മഞ്ജു വാര്യർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത സംവിധായകനാണ് സനിൽകുമാർ ശശശിധരന്‍. തന്റെ ഭാഗം എന്താണെന്ന് കേൾക്കാതെയാണ് പോലീസ് തനിക്കെതിരെ കേസെടുത്തതെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഇനി സിനിമ എടുക്കില്ലന്നും സമൂഹമാധ്യമത്തിലൂടെ സനൽകുമാർ ശശിധരൻ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യരുമായി സംഭവിച്ച പ്രശ്നം എന്താണെന്ന് അദ്ദേഹം തുറന്നു പറയുകയുണ്ടായി.
കയറ്റം എന്ന ചിത്രം ഉണ്ടാകുന്നത് മഞ്ജുവാർ മൂലമാണെന്ന് സനൽകുമാർ പറയുന്നു. തന്റെ സെക്സി ദുർഗ എന്ന ചിത്രത്തിന്റെ ലിങ്ക് നൽകാമോ എന്ന് ചോദിച്ചു മഞ്ജുവാര്യരാണ് ആദ്യം തനിക്ക് മെസ്സേജ് അയക്കുന്നത്. ആ ചിത്രം കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടന്നും തന്റെ ഒപ്പം വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. തന്റെ കൈവശം നിരവധി കഥകൾ ഉണ്ടെന്നും മഞ്ജുവിനെപ്പോലുള്ളവര്ക്ക് വർക്ക് ചെയ്യാൻ പറ്റുമോ എന്നും ചോദിച്ചു. കയറ്റം എന്ന ചിത്രം ചെയ്യാൻ ഹിമാലയത്തിൽ പോകേണ്ടി വരുമെന്നും അപകടം സംഭവിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ അത് പ്രശ്നമല്ലെന്നാണ് മഞ്ജു വാരിയർ പറഞ്ഞത്. അതോടെയാണ് അവരെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറുന്നതെന്ന് സനല്‍കുമാര്‍ ശശിധരന് പറയുന്നു.
പിന്നീട് ഓഗസ്റ്റിൽ തന്റെ ചിത്രം ഷൂട്ട് ചെയ്യാൻ അവർ തയ്യാറായി. 20 ദിവസം ഹിമാലയത്തിൽ വച്ചായിരുന്നു ഷൂട്ട് നടന്നത്. സൗകര്യങ്ങളൊക്കെ പൊതുവേ കുറവായിരുന്നു, കുഴിവെട്ടിയ സ്ഥലമാണ് ടോയ്ലറ്റ് ആയി ഉപയോഗിച്ചത്.
മഞ്ജുവിന് താനുമായി എന്തെങ്കിലും പ്രശ്നമുള്ളതായി ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിനു ശേഷവും മഞ്ജുവുമായി സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്നെപ്പറ്റി വളരെ മാന്യമായിട്ടാണ് അപ്പോള്‍ അവർ സംസാരിച്ചിട്ടുള്ളത്.
താന്‍ മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തി എന്ന കാര്യം സത്യമാണ്. പക്ഷേ അത് ഒരിക്കലും ഏകപക്ഷീയമായ പ്രണയമല്ല. പലകാര്യങ്ങളിലും അവർക്ക് തന്നോട് ആകർഷണം ഉണ്ട് എന്ന തരത്തിലാണ് അവർ പെരുമാറിയത്. തനിക്കും മഞ്ജുവിനുമിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ താൻ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ അവർ ഇങ്ങോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു. തനിക്ക് അവരോട് സ്പിരിച്വൽ അട്രാക്ഷൻ തോന്നുന്നതായി പറഞ്ഞിട്ടുണ്ട്. അതിന് അവർ പറഞ്ഞത് അവരും തന്നെപ്പോലെയാണെന്നും താൻ ഒരു നല്ല മനുഷ്യനാണ് എന്നുമാണ്.
തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നമുണ്ടാകുന്നത് മഞ്ജു വാരിയരുമായി ഉണ്ടായ പ്രശ്നം മൂലമല്ല. അതിനു മുൻപുള്ള പ്രശ്നങ്ങളാണ് അതിന് കാരണമെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.