5000 രൂപ വായ്പ എടുത്ത യുവാവിനെ ലോൺ ആപ്പ് കൊണ്ടെത്തിച്ചത് 80,000 രൂപയുടെ കടക്കണിയിൽ; പണം നല്‍കാതെ വന്നതോടെ  ആപ്പിന്‍റെ പ്രതിനിധികള്‍ യുവാവിന്‍റെ  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവിൽ യുവാവ് ആത്മഹത്യ ചെയ്തു

ലോണ് ആപ്പ് മുഖേന പണം വായ്പ എടുത്ത യുവാവ് ഒടുവിൽ ആത്മഹത്യ ചെയ്തു. ചെന്നൈ കെ‌കെ നഗര്‍ സ്വദേശി  ആയ നരേന്ദ്രൻ എന്ന 23 കാരനായ നരേന്ദ്രനാണ് ലോൺ ആപ്പിന്റെ കടക്കെണിയില്‍ പെട്ട്  സ്വയം മരണം വരിച്ചത്.

loan app 1 1 1
5000 രൂപ വായ്പ എടുത്ത യുവാവിനെ ലോൺ ആപ്പ് കൊണ്ടെത്തിച്ചത് 80,000 രൂപയുടെ കടക്കണിയിൽ; പണം നല്‍കാതെ വന്നതോടെ  ആപ്പിന്‍റെ പ്രതിനിധികള്‍ യുവാവിന്‍റെ  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവിൽ യുവാവ് ആത്മഹത്യ ചെയ്തു 1

നരേന്ദ്രൻ ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മൂന്നു മാസം മുമ്പാണ് ഒരു ലോണ്‍ ആപ്പ് മുഖേന 5000 രൂപ ഇയാള്‍ വായ്പ്പ എടുത്തത്. ഈ പണം അടച്ചു തീർക്കുന്നതിന് മറ്റൊരു ലോൺ ആപ്പിൽ നിന്നും ഇയാള്‍ വീണ്ടും വായ്പയെടുത്തു. എന്നാൽ 33,000 രൂപ പലിശ മാത്രം നൽകേണ്ടതായിട്ട് ഉണ്ടെന്ന് ആപ്പിന്റെ പ്രതിനിധികൾ പിന്നീട് നരേന്ദ്രനോട് പറഞ്ഞു. പണം നൽകുന്നതിനുവേണ്ടി അവർ നരേന്ദ്രനെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ മറ്റ് നിവർത്തിയില്ലാതെ നരേന്ദ്രൻ പിതാവിൽ നിന്നും പണം വാങ്ങി പലിശയായ തുക അടച്ചു തീർത്തു. എന്നാൽ ഈ പണം അടച്ചതിനു ശേഷവും 50,000 രൂപ നൽകണമെന്ന് വീണ്ടും ആപ്പിന്റെ പ്രതികൾ നരേന്ദ്രനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഫോണിലൂടെ ഉള്ള മാനസിക പീഡനം ആപ്പിന്റെ പ്രതിനിധികൾ തുടർന്നു. ഒടുവിൽ സമ്മർദ്ദത്തിലായ യുവാവ് വീണ്ടും മറ്റൊരു ലോൺ ആപ്പ് മുഖേന വീണ്ടും ലോണെടുത്തു. എന്നാൽ 15 ദിവസം കൊണ്ട് ഇത് 80,000 രൂപയുടെ കടക്കെണിയിലാണ് യുവാവിനെ കൊണ്ടെത്തിച്ചത്.

Loan App Scam Will send money in minutes Lakhs looted 1
5000 രൂപ വായ്പ എടുത്ത യുവാവിനെ ലോൺ ആപ്പ് കൊണ്ടെത്തിച്ചത് 80,000 രൂപയുടെ കടക്കണിയിൽ; പണം നല്‍കാതെ വന്നതോടെ  ആപ്പിന്‍റെ പ്രതിനിധികള്‍ യുവാവിന്‍റെ  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവിൽ യുവാവ് ആത്മഹത്യ ചെയ്തു 2

പണം നൽകാതെ വന്നതോടെ ലോൺ ആപ്പ് പ്രതിനിധികൾ നരേന്ദ്രന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ഇയാളുടെ തന്നെ കോൺടാക്ട് ലിസ്റ്റില്‍ ഉള്ള പെൺകുട്ടികൾക്ക് അയച്ചു നൽകി ഭീഷണി തുടര്‍ന്നു. ഒടുവിൽ സമ്മർദം താങ്ങാനാവാതെ ഒക്ടോബർ 3നു പുലർച്ചെ യുവാവ് ആത്മഹത്യ ചെയ്തു. അടുത്തിടെയായി ലോൺ ആപ്പിന്റെ ചതിയിൽ പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button