സൂര്യനിൽ നടന്നത് വൻ സ്ഫോടനം; ഭൂമിയിൽ ഇനി വരാനിരിക്കുന്നത് ഭയപ്പെടുത്തുന്ന നാളുകൾ; അമ്പരന്ന് ശാസ്ത്രലോകം
സൂര്യന് ഏറ്റവും അധികം തിളച്ച മറിയുന്ന സോളാർ സൈക്കിൾ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ധാരാളം സൺസ്പോട്ടുകൾ രൂപം കൊള്ളുകയും അതുവഴി പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്യും. ഇതിനിടെയാണ് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്ഫോടനം സൂര്യനിൽ ഉണ്ടായിരിക്കുന്നത്. ഭൂമിക്ക് ഇനി വരാനിരിക്കുന്നത് ഭയപ്പെടേണ്ട സാഹചര്യം തന്നെയാണ് എന്ന നിഗമനത്തിലാണ് ഗവേഷകര്‍. സൂര്യനിൽ ഉണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം.
2 ലക്ഷത്തോളം കിലോമീറ്റർ നീണ്ട ഫിലമെന്റ് സ്ഫോടനമാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. സൂര്യന്റെ ദക്ഷിണ ഹെമിസ്പിയറില്‍ നിന്നുമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഈ പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ എത്താമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. സ്ഫോടനം നടന്ന ഭാഗത്തുനിന്നും കൊറോണൽ മാസ് ഇജക്ഷൻ ഭൂമിയിലേക്ക് എത്താനുള്ള സാധ്യത അവർ തള്ളിക്കളയുന്നില്ല.
സൗരജ്വാലകൾ ഭൂമിയിലേക്ക് എത്തിയാൽ റേഡിയോ സിഗ്നലുകൾ തകരാറിലാവും. ഇത്തവണത്തെ പൊട്ടിത്തെറിയിൽ അതിലും കൂടുതൽ സംഭവിക്കാൻ സാധ്യതയുണ്ട്. സൂര്യനിൽ വളരെ വലുപ്പമുള്ള ഒരു സൺസ്പോർട്ട് രൂപപ്പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം. ഇതില്‍ നിരവധി ഡാർക്ക് കോറുകളുണ്ട്. ഇത് ഒരു ലക്ഷത്തിലധികം കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നതാണ്. നാവിഗേഷൻ സിഗ്നലുകൾ റേഡിയോ കമ്മ്യൂണിക്കേഷനുകൾ എന്നിവയെല്ലാം ഇതിലൂടെ തകരാറിലാകും. ബഹിരാകാശ വാഹനങ്ങൾക്കും സഞ്ചാരികൾക്കും ഈ സൗരജാല വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് ഭൂമിയുടെ കാന്തിക വലയത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
നിലവിൽ സൂര്യൻ 11 വർഷം നീണ്ടുനിൽക്കുന്ന സോളാർ സർക്കിളിലാണ്. ഇത് അവസാനിക്കുമ്പോൾ സൂര്യനിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാം. കണക്കുകൾ പ്രകാരം സൂര്യന്റെ വയസ്സ് പകുതി പിന്നിട്ടിരിക്കുന്നു എന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സൗരജ്വാലങ്ങൾ ഉടൻ ഒന്നും അവസാനിക്കാൻ സാധ്യതയില്ല എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.