ഇനി ഫുഡ് പറന്നെത്തും; ആകാശത്തിലൂടെ പറന്നു നടന്ന് ഫുഡ് ഡെലിവറി; സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ
അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ലോകം. നിരവധി സാങ്കേതികവിദ്യകൾ ഓരോ ദിവസവും കണ്ടെത്തുന്നു. എന്നാൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്നും പുറത്തു വന്ന ഒരു ചിത്രം ഒരേസമയം അമ്പരപ്പും കൗതുകവും ഉളവാക്കി. ഒരു യുവാവ് വായുവിൽ പറന്നു നടന്ന് ഫുഡ് ഡെലിവറി നടത്തുന്നതിന്റെ വീഡിയോയാണ് കാഴ്ചക്കാരിൽ കൗതുകം ഉണർത്തിയത്. പക്ഷേ ഇതിന് പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് തികച്ചും അവിശ്വനീയമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.
ഒരാൾ ബഹുനില മന്ദിരങ്ങളുടെ മുകളിലൂടെ പറന്നു വന്ന് ഫുഡ് ഡെലിവറി നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ കാഴ്ചയിൽ ഇത്രത്തോളം കൌതുകം ഉണ്ടാകാനുള്ള പ്രധാന കാരണം, ഇത്തരത്തിലുള്ള ഒരു ഫ്ലൈയിങ്
സർവീസ് ഒരു രാജ്യത്തും നിലവിൽ വന്നിട്ടില്ല എന്നത് തന്നെ. ഒരാൾക്ക് ഇത്തരത്തിൽ ആകാശത്തിലൂടെ പറന്നു നടക്കാൻ കഴിയുന്ന വിജയകരമായ ഒരു ടെക്നോളജി ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല.
ഒരു ജെറ്റ് പാക്ക് പിന്നിൽ ഘടുപ്പിച്ചാണ് ഇയാൾ ആകാശത്തിലൂടെ പറന്നു നടക്കുന്നത്. പിന്നീട് ലഗേജ് ഡെലിവർ ചെയ്യുന്നതും വീഡിയോയിൽ കാണാം. ഒരു ഹെൽമറ്റ് ധരിച്ചിരിക്കുന്ന ഇയാൾ മറ്റ് സുരക്ഷാ ഉപകരണങ്ങൾ എല്ലാം ശരീരത്തില്‍ ഘടിപ്പിച്ചു കൊണ്ടാണ് ഫുഡ് ഡെലിവറി നടത്തുന്നത്. അതേസമയം ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പറന്നു നടന്നു ഫുഡ് ഡെലിവറി നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നാണ് വലിയൊരു വിഭാഗം അവകാശപ്പെടുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് ഡെലിവറി പോയി പറക്കുമ്പോൾ വശങ്ങളിലുള്ള ഗ്ലാസിൽ പ്രതിബന്ധം കാണാൻ കഴിയുന്നില്ല എന്നതുതന്നെ. മറ്റു പല രംഗങ്ങൾ എഡിറ്റ് ചെയ്ത് ചേർത്താണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത് എന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ഏതായാലും ഈ വീഡിയോയുമായി ബന്ധപ്പെട്ട് മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതിവരെ പുറത്ത് വന്നിട്ടില്ല.