ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിന് പിന്നിലെ ശാസ്ത്രീയമായ വിശദീകരണം ഇതാണ്
മിക്ക ദമ്പതികളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇരട്ടക്കുട്ടികൾ ജനിക്കുക എന്നത്. പക്ഷേ ഇത് അത്ര എളുപ്പത്തില്‍ നടക്കാവുന്ന ഒരു ആഗ്രഹമല്ല. കാരണം ഇതിനെ സഹായിക്കുന്ന ചില ഘടകങ്ങള്‍ കൂടി ഒത്തു വന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. 80 പേരില്‍ ഒരാൾക്ക് എന്ന കണക്കിലാണ് ഇരട്ട കുട്ടികൾ ജനിക്കുന്നത്. അതും അത്രകണ്ട് കൃത്യമായ കണക്ക് എന്ന് പറയാനാവില്ല. അങ്ങനെ തന്നെ ആയിക്കൊള്ളണമെന്നു നിര്‍ബന്ധമില്ല.
ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിന് പിന്നിൽ മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. അതെല്ലാം ഒരുമിച്ചു വന്നെങ്കിൽ മാത്രമേ ഇരട്ടക്കുട്ടികൾ ജനിക്കുകയുള്ളൂ. പ്രായം കൂടുന്നതനുസരിച്ച് ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 35 വയസ്സിനു ശേഷം ഗർഭധാരണം സംഭവിക്കുകയാണെങ്കിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി ഗവേഷകർ പറയുന്നു. നിറവും വംശവും ഒക്കെ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിൽ കൂടുതലായി ഇരട്ട കുട്ടികൾ ഉണ്ടാകുന്നത്. ഭക്ഷണവും ഇതിന് ഒരു പ്രധാന ഘടകമാണ്. ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഇരട്ടി ആകുന്നു.
മധുരക്കിഴങ്ങ്, സ്ത്രീകളിലെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണ വർഗ്ഗമാണ്. ചേനയും സ്ത്രീകളിലെ പ്രത്യുൽപാദനശേഷിയെ വളരെയധികം സഹായിക്കുന്ന ആഹാര പദാർത്ഥമാണ്. മറ്റൊന്ന് ഓരോ വ്യക്തിയുടെയും ശരീരഘടനയാണ്. സാധാരണയിൽ കവിഞ്ഞ ഉയരവും തൂക്കവും ഉള്ള സ്ത്രീകളിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു വളരെ കൂടുതലാണ് എന്നു വേണം കരുതാന്‍.
സിങ്ക് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ഇരട്ടക്കുട്ടികൾ ഉണ്ടാവാൻ ഉള്ള സാഹചര്യം വർദ്ധിപ്പിക്കുന്നു. അമ്മയുടെ പാരമ്പര്യവും കൃത്യമായ സമയത്തുള്ള അണ്ഡവിസർജനവും ഇരട്ട കുട്ടികൾ ഉണ്ടാകാനുള്ള സാഹചര്യത്തിലേക്ക് എത്തിക്കുന്നു എന്നു പറയാം.