നഗര മധ്യത്തിൽ ഉപേക്ഷിക്കപ്പെട്ട പെട്ടി ആശങ്ക ഉണർത്തിയത് മണിക്കൂറുകൾ; ഒടുവിൽ ബോംബ് സ്കോഡ് എത്തി പരിശോധിച്ചപ്പോൾ കണ്ടത്
കഴിഞ്ഞ ദിവസം ജപ്പാൻ നഗരത്തിൽ നിന്നും കണ്ടെത്തിയ ഒരു പെട്ടി ഏറെ മണിക്കൂറുകളാണ് പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ജപ്പാനിലെ കക്കേ കാവയിലെ മുനിസിപ്പാലിറ്റി സെമിത്തേരിയുടെ പാർക്കിംഗ് ഏരിയയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വെള്ള സ്യൂട്ട് കേസ് കേസ് കണ്ടെത്തിയത്. നടക്കാന്‍ പോയവരാണ് ഇത് ആദ്യം കണ്ടത്.
ആദ്യം പലരും അത് വകവയ്ക്കാതെ നടന്നു പോയെങ്കിലും ആരോ ഒരാൾ ഇത് ബോംബ് ആണോ എന്ന സംശയം ഉന്നയിച്ചു. ഇതോടെ വന്നവർ വന്നവർ ഇത് ഏറ്റു പറഞ്ഞു. തുടർന്ന് നാട്ടുകാരിൽ വല്ലാത്ത ഭയവും അങ്കലാപ്പുമുണ്ടായി.
ഒടുവിൽ വിവരം പോലീസിനെ അറിയിച്ചു. പോലീസ് ബോംബ് സ്കോട് ഉൾപ്പെടെ ഉള്ളവരുമായി സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ഈ പെട്ടി തുറക്കുന്നതിന് മുന്‍പ് മുന്നൂറ് മീറ്റർ ചുറ്റളവിനുള്ള എല്ലാ പ്രദേശവും റോഡും ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പരിശോധന നടത്തിയത്. തുടർന്ന് പെട്ടി തുറന്ന് പരിശോധിച്ച പോലീസ് ശരിക്കും ഞെട്ടിപ്പോയി . പെട്ടിയിൽ നിറയെ സെക്സ് ടോയ്സ് ആയിരുന്നു ഉണ്ടായിരുന്നത്.
ആരെങ്കിലും ബോധപൂർവ്വം നാട്ടുകാരെ ആശങ്കയിൽ ആക്കുന്നതിനു വേണ്ടി ചെയ്ത പ്രവർത്തി ആയിരിക്കാം ഇതെന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ സെക്സ് ടോയ്സ് ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ് എന്നും പോലീസ് പറയുന്നു. എന്നാൽ ആരുടെയെങ്കിലും കയ്യിൽ നിന്നും ഇത് നഷ്ടപ്പെട്ട് പോയതാണെങ്കിൽ നേരിട്ട് പോലീസിൽ ബന്ധപ്പെട്ടാൽ മതിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ഇത്തരം പ്രവര്‍ത്തി ആരും ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും പോലീസ് നല്കി.