നടി മുഖത്തടിച്ച ആളല്ല യഥാർത്ഥ പ്രതി; പ്രതിയെ കണ്ടെത്താൻ കഴിയാതെ വലഞ്ഞു പോലീസ്
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് മലയാള സിനിമയിലെ നടിമാര്‍ക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും യുവ നടി ഒരാളുടെ മുഖത്ത് അടിക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. എന്നാൽ അയാൾ അല്ല യഥാർത്ഥ പ്രതി എന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെ യഥാർത്ഥ പ്രതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതുവരെ പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിനെ ലഭിച്ചിട്ടില്ല.
നിവിൻ പോളി നായകനായ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയപ്പോഴാണ് യുവ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വളരെ വേഗം തന്നെ പ്രചരിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രമോഷൻ കഴിഞ്ഞ് തിരികെ പോകുന്നതിനിടയാണ് നടികൾക്ക് നേരെ കാണികളിൽ ചിലരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഈ സംഭവം നടക്കുമ്പോള്‍ നടിയുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന മുപ്പതോളം പേരെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തെങ്കിൽ ഇതുവരെ പ്രതി ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയിൽ നടി ഒരാളുടെ മുഖത്ത് അടിക്കുന്നത് വ്യക്തമാണ്. എന്നാൽ യഥാർത്ഥ പ്രതി ഇയാൾ ആയിരുന്നില്ല എന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മാളിന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.