ട്യൂഷനെടുക്കാനെന്നു പറഞ്ഞു പുറത്തു പോയ സു ആദ എവിടെ; വീടിനടുത്തുള്ള കടയിൽ നിന്നും 100 രൂപയും വാങ്ങി അവൾ പോയത് എങ്ങോട്ടാണ്; പോത്തൻകോട് നിന്നും 7 ദിവസം മുൻപ് കാണാതായ പെൺകുട്ടിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ പോലീസ്

പോത്തൻകോട് നിന്നും 7 ദിവസം മുമ്പ് കാണാതായ പെൺകുട്ടി എവിടെപ്പോയി എന്നതിനെക്കുറിച്ച്  ഇനിയും പോലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല.

girls missing 1
ട്യൂഷനെടുക്കാനെന്നു പറഞ്ഞു പുറത്തു പോയ സു ആദ എവിടെ; വീടിനടുത്തുള്ള കടയിൽ നിന്നും 100 രൂപയും വാങ്ങി അവൾ പോയത് എങ്ങോട്ടാണ്; പോത്തൻകോട് നിന്നും 7 ദിവസം മുൻപ് കാണാതായ പെൺകുട്ടിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ പോലീസ് 1

 കഴിഞ്ഞമാസം 30-ആം തീയതിയാണ് ജാസ്മിന്‍ സജൂണ്‍ എന്നിവരുടെ മകൾ സു ആദ എന്ന 19 കാരിയെ  കാണാതാവുന്നത്. തിരുവനന്തപുരം എംജി കോളേജിലെ ഒന്നാംവർഷ ഫിസിക്സ് വിദ്യാർത്ഥിനി ആയ സുആദ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സുആദയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചു എങ്കിലും അതിലും അനുകൂലമായ ഒരു വിവരവും പോലീസിനെ കിട്ടിയിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലവും അനുകൂലമായിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. ട്യൂഷൻ എടുക്കാൻ പോയി എന്നാണ് വീട്ടുകാർ ആദ്യം കരുതിയിരുന്നത്. എന്നാൽ വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ കുറിച്ച് പിന്നീട് യ്ഥോര് വിവരവും ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തുള്ള കടയിൽ നിന്നും 100 രൂപ വാങ്ങിയതായി വിവരം ലഭിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ബാഗും മൂന്ന് ജോഡി വസ്ത്രങ്ങളുമായാണ് പെൺകുട്ടി പോയത് എന്ന്  അറിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ കന്യാ കുളങ്ങരയിലെ കടയിലുള്ള സിസിടിവിയില്‍ പെണ്‍ കുട്ടിയുടെ  ദൃശ്യമുണ്ട്. അതിൽ ഒരു കെ എസ് ആർ ടി സി ബസിൽ കയറി തിരുവനന്തപുരത്തേക്ക് പോകുന്നതായിട്ടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഫോൺ രേഖകൾ പരിശോധിച്ചപ്പോഴും സുഹൃത്തുക്കളെ വിളിച്ചു വിവരം തിരക്കിയപ്പോഴും കാര്യമായ സൂചന ഒന്നും പോലീസിനു  കിട്ടിയില്ല. പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ബന്ധുക്കളും പോലീസും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button