ഡ്രൈവിംഗ് സീറ്റിൽ എണീറ്റ് നിന്ന് നൃത്തം ചെയ്ത് ജോമോൻ; വടക്കാഞ്ചേരി ബസ് അപകടത്തിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ പഴയ ദൃശ്യങ്ങൾ

സീറ്റിൽ എണീറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ബസ് അപകടകരമാം വിധം ഡ്രൈവ് ചെയ്യുന്ന ജോമോന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നു. വടക്കാഞ്ചേരി അപകടത്തിന് കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ആണ് ഈ വീഡിയോ ദൃശ്യങ്ങളിൽ അപകടകരമാം  വിധം വാഹനമോടിക്കുന്നത്. വടക്കാഞ്ചേരിയിൽ നടന്ന അപകട വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ പഴയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ അഭ്യാസ്സങ്ങള്‍ എന്ന പേരിലാണ് ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. 

vadakanchery 1
ഡ്രൈവിംഗ് സീറ്റിൽ എണീറ്റ് നിന്ന് നൃത്തം ചെയ്ത് ജോമോൻ; വടക്കാഞ്ചേരി ബസ് അപകടത്തിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ പഴയ ദൃശ്യങ്ങൾ 1

വടക്കാഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട് . വാഹനം ഓടിച്ചിരുന്നപ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാൻ ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . മാത്രമല്ല ഈ അപകടത്തിൽ വാഹന ഉടമയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട് . ഈ അപകടത്തില്‍ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും റിപ്പോർട്ട് ഉണ്ട്. കൂടാതെ ജോമോന്‍റെ പഴയകാല പശ്ചാത്തലവും പോലീസ് അന്വേഷിച്ചു വരികയാണ് പോലീസ്.

WhatsApp Image 2022 10 06 at 09.12.57 1
ഡ്രൈവിംഗ് സീറ്റിൽ എണീറ്റ് നിന്ന് നൃത്തം ചെയ്ത് ജോമോൻ; വടക്കാഞ്ചേരി ബസ് അപകടത്തിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ പഴയ ദൃശ്യങ്ങൾ 2

ഊട്ടിയിലേക്ക് വിനോദയാത്ര പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് കെ എസ് ആർ ടി സി ബസിന്റെ പിന്നിൽ ഇടിച്ച് അപകടം ഉണ്ടായത്. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 9 പേരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button