മുടി വെട്ടണമെന്ന് ക്ലാസ് ടീച്ചര്‍; മൊട്ടയടിച്ചു വന്ന് വിദ്യാർത്ഥി; കാര്യം തിരക്കിയ പ്രിൻസിപ്പലിന് വിദ്യാര്‍ഥിയുടെ വക ക്രൂര മർദ്ദനം; സംഭവം ഇങ്ങനെ
സ്കൂൾ വിദ്യാർത്ഥി പ്രിസിപ്പാളിനെ മർദ്ദിച്ചു. പ്ലസ് ടു വിദ്യാർത്ഥിയാണ് മൊട്ടയടിച്ചെത്തി സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഒരാഴ്ച മുമ്പാണ് കുട്ടിയോട് വൃത്തിയായി മുടിവെട്ടി ക്ലാസിൽ വരണമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞത്. ഇത് കുട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ വെള്ളിയാഴ്ച രാവിലെ കുട്ടി സ്കൂളിൽ എത്തിയത് തല മൊട്ടയടിച്ചാണ്. മാത്രമല്ല ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയും നല്‍കിയില്ല. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കത്തെ വന്നതോടെ പ്രധാന അധ്യാപകനെ കണ്ടുവരാൻ ക്ലാസ് ടീച്ചർ കുട്ടിയോട് നിർദ്ദേശിച്ചു.
തുടർന്ന് കുട്ടി പ്രധാനാ അധ്യാപകന്റെ മുറിയിൽ എത്തി. പ്രധാന അധ്യാപകൻ കുട്ടിയോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പളിനെ ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥി അധ്യാപകന്റെ കഴുത്തു പിടിച്ചു ഞെക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. പിന്നീട് സ്കൂളിൽ നിന്നും ഇറങ്ങി ഓടിയ വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്ന് പിടികൂടിയാണ് തിരികെ സ്കൂളിൽ എത്തിച്ചത് . കുട്ടി വല്ലാതെ അക്രമാസക്തനായിട്ടാണ് പെരുമാറിയത്.
ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നു കാലടി പോലീസ് സംഭവ സ്ഥലത്ത് എത്തി. പോലീസാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്. കുട്ടിയുടെ മര്‍ദ്ദനം ഏറ്റ പ്രധാന അദ്ധ്യാപകനെ ആശുപത്രിയില്‍ അഡ്മിട്ട് ചെയ്തു. എന്നാൽ മർദ്ദനമേറ്റ അധ്യാപകൻ പോലീസിൽ പരാതി നൽകിയാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയായതുകൊണ്ട് പോലീസ് കേസെടുത്തിട്ടില്ല.