ജന്മനാ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്‍റെ പരിമിതികൊണ്ട് സസ്യാഹാരിയായി ജീവിക്കേണ്ടി വന്നെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിതയാണ്; കുളത്തിലെ ചെറുമീനുകളുടെ പരമ്പരയ്ക്ക് മാത്രം അറിയാം ആ സത്യം; സാഹിത്യകാരി ശ്രീദേവി എസ് കർത്ത

കാസർകോട് ജില്ലയിലെ കുമ്പള അനന്തപുര അനന്ദ പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ വളരെ വർഷങ്ങളായി ജീവിച്ചു വന്നിരുന്ന മുതല ബബിയ മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഈ തടാക ക്ഷേത്രത്തിൽ സസ്യാഹാരം മാത്രം ഭക്ഷിച്ച് കഴിഞ്ഞിരുന്ന മുതല വലിയ തോതിൽ വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാബിയ മരണപ്പെട്ടതോടെ സമൂഹ മാധ്യമത്തിലടക്കം ഈ മുതലയെ കുറിച്ച് ചർച്ചകൾ ഉയർന്നുവന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സാഹിത്യകാരി ശ്രീദേവി എസ് കർത്ത പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.

sreedevi 1
ജന്മനാ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്‍റെ പരിമിതികൊണ്ട് സസ്യാഹാരിയായി ജീവിക്കേണ്ടി വന്നെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിതയാണ്; കുളത്തിലെ ചെറുമീനുകളുടെ പരമ്പരയ്ക്ക് മാത്രം അറിയാം ആ സത്യം; സാഹിത്യകാരി ശ്രീദേവി എസ് കർത്ത 1

ജന്മനാ തന്നെ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്റെ പരിമിതി മൂലം സസ്യാഹാരിയായി മാത്രം ജീവിച്ചെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിത ആണെന്നു ശ്രീദേവി പറയുന്നു. ആ ജീവി സസ്യാഹാരി മാത്രമായി ജീവിച്ചു എന്നു താന്‍ ഒരിയ്ക്കലും വിശ്വസിക്കുന്നില്ല.  ആയിരക്കണക്കിന് തരം സസ്യങ്ങൾ കഴിച്ച് ജീവിക്കേണ്ട ആന കാട്ടിൽ ഇല്ലാത്ത തെങ്ങിന്റെയും കവുങ്ങിന്റെയും പട്ട മാത്രം  കഴിച്ച് ജീവിക്കേണ്ടി വരുന്നതിനേക്കാൾ ഏറെ ദുഃഖകരമാണ് ബബിതയുടെ ഈ പടച്ചോറ് തീറ്റ. ഫൈബറിന്റെയോ പ്രോട്ടീന്‍റെയോ ഒരു തരി പോലും ഇല്ലാത്ത ആ ഭക്ഷണത്തെ ബബിയ കേവലം ഒരു അപ്പറ്റൈസര്‍ മാത്രമായിട്ടേ  കരുതി കാണുകയുള്ളൂ. ആ കുളത്തിലുള്ള ചെറുമീനുകൾക്ക് മാത്രം സത്യമറിയാമെന്നും ശ്രീദേവി കുറിച്ചു.

FesGI97UAAArAvM
ജന്മനാ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്‍റെ പരിമിതികൊണ്ട് സസ്യാഹാരിയായി ജീവിക്കേണ്ടി വന്നെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിതയാണ്; കുളത്തിലെ ചെറുമീനുകളുടെ പരമ്പരയ്ക്ക് മാത്രം അറിയാം ആ സത്യം; സാഹിത്യകാരി ശ്രീദേവി എസ് കർത്ത 2

ഇനിയും ഇതുപോലെ ഒരു ബബിയ ‘പ്രത്യക്ഷപ്പെടാതെ’ മൃഗാവകാശ പ്രവർത്തകർ ശ്രദ്ധിക്കണം. ബബിയ മാത്രമല്ല സർവ്വ ജീവജാലങ്ങളും വന്ദനത്തിനും ബഹുമാനത്തിനും അർഹരാണ്. ഇതിൽ ചില മനുഷ്യരും ഉൾപ്പെടുന്നു. അതുകൊണ്ട് ഇത് ബബിതയുടെ ഹാപ്പി എസ്കേപ്പ് ആണെന്നാണ് ശ്രീദേവി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button