നയൻതാരക്കും വിഘ്നേഷനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്നേഷ് ശിവനും തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതോടെ നയൻ താരയുടെയും വിഘ്നേഷിന്റെയും വിവാഹ തീയതി തിരഞ്ഞു പോയ ആരാധകർ ഇരുവർക്കും ഗര്‍ഭ പാത്രം വാടകക്കെടുത്തത്തിലൂടെയാണ്  കുട്ടികൾ ജനിച്ചതെന്നും ഇതിനെ യഥാര്‍ത്ഥ മാതൃത്വമായി കരുതനാകില്ലന്നും അഭിപ്രായപ്പെട്ടിരുന്നു ന്ന് കാണിച്ച് സമൂഹമാധ്യമത്തിൽ ആക്രമണ രൂക്ഷമാക്കിയിരുന്നു. പലരും നയൻതാരയുടെ മാതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ നിലപാട് സ്വീകരിച്ചു. ഇത് സംബന്ധിച്ച ചര്ച്ച സമൂഹ മാധ്യമത്തില്‍ ഇപ്പൊഴും തുടരുകയാണ്.  ഇതിനിടെ ഈ വിഷയത്തിൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് തമിഴ്നാട് ആരോഗ്യവകുപ്പ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Nayan Vignesh Twins Twitter 091022 1200
നയൻതാരക്കും വിഘ്നേഷനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സർക്കാർ 1

രാജ്യത്ത് നിലവില്‍ ഉള്ള നിയമം അനുസരിച്ച് വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷം കുട്ടികൾ ഉണ്ടാകാതെ വന്നാൽ മാത്രമേ വാടക ഗർഭപാത്രത്തിന് അനുമതി നൽകുകയുള്ളൂ. കൂടാതെ 21 മുതൽ 36 വയസ്സ് വരെ പ്രായമുള്ള വിവാഹിതയായ ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് നിയമം. ഈ നിയമം രാജ്യത്തു നിലനിൽക്കുന്നതിനിടെ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ എങ്ങനെയാണ് ഇത്തരത്തിൽ വാടക ഗർഭധാരണം സാധ്യമായത് എന്ന വിവരം അന്വേഷിക്കും സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ നയൻതാരയോട് വാടക ഗർഭധാരണത്തിന് പിന്നിലെ നിയമസാധ്യത പരിശോധിക്കുന്നതിന് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button