ഭീതിയായി വീണ്ടും കോവിഡ്; അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി

കോവിഡിന്റെ ഭീതി ഇനിയും വിട്ടൊഴിയുന്നില്ല എന്ന വാർത്ത ഏറെ ആശങ്കയോടെയാണ് ലോകം കേൾക്കുന്നത്. കഴിഞ്ഞ ദിവസം ചൈന പുറത്തു വിട്ട വാര്‍ത്താ കുറിപ്പ് ലോകം ഞെട്ടലോടെയാണ് കേട്ടത്.  ഒമിക്രോണിന്റെ ഏറ്റവും പുതിയ രണ്ടു ഉപവകഭേദങ്ങൾ കൂടി ചൈനയിൽ കണ്ടെത്തി എന്ന സ്ഥിരീകരണം ചൈനീസ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബി എഫ് 7 ,  ബി എ 517 എന്നീ വകഭേദങ്ങളാണ് ഇപ്പോൾ ചൈനയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ടു വകഭേദങ്ങള്ക്കും ഉയർന്ന വ്യാപന ശേഷിയാണുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി ചൈനയിൽ കോവിഡ് വ്യാപിച്ചവരുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തിയതിനു ശേഷമുള്ള പരിശോധനയിലാണ് ഈ വകഭേദങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

covid new wave 1
ഭീതിയായി വീണ്ടും കോവിഡ്; അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി 1

ഒമിക്രോണിന്റെ തന്നെ ബി എ 5 2 1ന്റ്റെ ഉപ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയ ബി എഫ് 7 . ചൈനയിലെ വിവിധ നഗരങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

covid new wave 2
ഭീതിയായി വീണ്ടും കോവിഡ്; അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി 2

 എന്നാൽ ബി എഫ് 517 എന്ന വകഭേദം ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കണ്ടെത്തിയത്. ഒക്ടോബർ 9നു മാത്രം ചൈനയിൽ കോവിഡ് വ്യാപിച്ചവരുടെ എണ്ണം രണ്ടായിരത്തിനു മുകളിലാണ്. ഇത് ഇനിയും വർദ്ധിക്കാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഉള്ള ഏറ്റവും ഉയർന്ന രോഗ ബാധ നിരക്കാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ ഇപ്പോഴും നിയന്ത്രണങ്ങളും പരിശോധനകളും ഒപ്പം ദേശം പകുത്ത് ലോക് ഡൗണും തുടരുകയാണ്. അതേസമയം കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഞെട്ടൽ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button