വർഷങ്ങളായി  അടഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ അടിയിൽ നിന്നും 240 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

വളരെ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ അടിയിൽ നിന്നും കുട്ടികളുടെ ഉൾപ്പെടെ 240ലധികം പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. വെയിൽസില് പെമ്ബ്രോക്കർ ഷെയറിലുള്ള ഒരു കെട്ടിടത്തിൽ നിന്നുമാണ് 240 ഓളം പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ കെട്ടിടം വളരെ വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ഒരു പഴയ ഓക്കി വൈഷ് കെട്ടിടത്തിന്റെ അടിയിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്.

240 Deadbodies found 1
വർഷങ്ങളായി  അടഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ അടിയിൽ നിന്നും 240 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി 1

1256 ഡൊമിനിക്കൽ സന്യാസിമാരുടെ ഉത്തരവ് അനുസരിച്ച് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന സെന്‍റ് സോവിയസ് പ്രയറിൽ താമസിച്ചവരുടേതാണ് ഈ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

2013ലാണ് ഈ പ്രദേശം എന്നെന്നേക്കുമായി അടച്ചുപൂട്ടിയത്. നിരവധി ഡോർമെറ്ററികളും എഴുത്തു മുറികളും ഉള്ള കെട്ടിടം ആകാം ഇതെന്ന് കരുതപ്പെടുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് സമ്പന്നരെയും സാധാരണക്കാരെയും ഉൾപ്പെടെ നിരവധി പേര് ഇവിടെ അടക്കം ചെയ്തിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ലഭിച്ചതില്‍ നിന്നും നിരവധി കുട്ടികളുടെ മൃതദേഹ അവശേഷങ്ങൾ കണ്ടെത്തിയതിനാൽ അക്കാലത്തെ ഉയർന്ന മരണ നിരക്കിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഈ അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രം ലഭിക്കുകയുള്ളൂ. തലയ്ക്ക് പരിക്ക് പറ്റിയ നിലയിലുള്ള നിരവധി ശരീര അവശിഷ്ടങ്ങൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഒരുപക്ഷേ യുദ്ധത്തിൽ ഉണ്ടായ മുറിവുകൾ മൂലമാകാം ഇത് എന്നാണ് കരുതുന്നത്.

240 Deadbodies found 2
വർഷങ്ങളായി  അടഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ അടിയിൽ നിന്നും 240 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി 2

 1405ൽ ഉണ്ടായ പ്രക്ഷോഭത്തിൽ നിരവധിപേർ മരണപ്പെട്ടിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ ഇത്രയും വലിയ ചരിത്ര രേഖകൾ എന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യ അവശിഷ്ടങ്ങള്‍ കിട്ടുന്നത് തന്നെ ആദ്യമായിട്ടാണ്. ഇത് ഇതുവരെ എഴുതപ്പെടാത്ത ചരിത്രത്തിന്റെ നേർക്കാഴ്ചയാകും എന്ന് കരുതുന്നവരും വിരളമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button