ഓർഡർ ചെയ്തത് വാച്ച്; കിട്ടിയത് ചാണകക്കട്ടകൾ; ഉപഭോക്താക്കളുടെ മുന്നിൽ നാണംകെട്ട് flipkart; നിങ്ങൾക്കും ഇത്തരം അബദ്ധം പറ്റാതിരിക്കാൻ അറിഞ്ഞിരിക്കണം ഓ ബി ഡി പോളിസിയെക്കുറിച്ച്

ഉത്തർ പ്രദേശിൽ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് ചാണകക്കട്ടകളാണ്. ഉത്തർ പ്രദേശിൽ ഉള്ള കൗശാന്തി ജില്ലയിൽ നിന്നുമുള്ള നീലം യാദവ് എന്ന സ്ത്രീയാണ് ഫ്ലിപ്കാർട്ട് നടന്നു വരുന്ന ബിഗ് ബില്യൺ ഡേയ്സ് വഴി വാച്ചിന് ഓർഡർ കൊടുത്തത്.

41ab71dacb21a5cca6fe90a430f8d70794d66528c516a7184af5cc8ed2237706
ഓർഡർ ചെയ്തത് വാച്ച്; കിട്ടിയത് ചാണകക്കട്ടകൾ; ഉപഭോക്താക്കളുടെ മുന്നിൽ നാണംകെട്ട് flipkart; നിങ്ങൾക്കും ഇത്തരം അബദ്ധം പറ്റാതിരിക്കാൻ അറിഞ്ഞിരിക്കണം ഓ ബി ഡി പോളിസിയെക്കുറിച്ച് 1

 സെപ്റ്റംബർ 28ന് ഇവർ വാച്ചിന് ഓർഡർ കൊടുത്തത്. 1304 രൂപ ആയിരുന്നു ഈ വാച്ചിന്റെ വില. ഓർഡർ ചെയ്ത് ഒൻപത് ദിവസത്തിനു ശേഷം വാച്ച് വീട്ടിലെത്തി. എന്നാൽ ബോക്സ് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ ഈ യുവതിയുടെ സഹോദരൻ ബോക്സ് തുറന്നു പരിശോധിച്ചപ്പോഴാണ് അബദ്ധം പറ്റിയ വിവരം അറിയുന്നത്. റിസ്റ്റ് വാച്ച് ആണെന്ന് കരുതി നോക്കിയപ്പോൾ കണ്ടെത്തിയത് വൃത്തിയായി പാക്ക് ചെയ്ത നാല് ചെറിയ ചാണക കട്ടകളാണ്. ഒരു സാധാരണ കുടുംബവുമായി ഇവർക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

man receives dung in flipkart order 6343e9d495134
ഓർഡർ ചെയ്തത് വാച്ച്; കിട്ടിയത് ചാണകക്കട്ടകൾ; ഉപഭോക്താക്കളുടെ മുന്നിൽ നാണംകെട്ട് flipkart; നിങ്ങൾക്കും ഇത്തരം അബദ്ധം പറ്റാതിരിക്കാൻ അറിഞ്ഞിരിക്കണം ഓ ബി ഡി പോളിസിയെക്കുറിച്ച് 2

 ഉടൻതന്നെ യുവതിയുടെ സഹോദരൻ സാധനം എത്തിച്ചു നൽകിയ ഡെലിവറി ബോയിയെ  പോയി നേരില്‍ കണ്ടു. തുടർന്ന് ഡെലിവറി ബോയി പണം തിരിച്ച് നൽകാമെന്ന് സമ്മതിച്ചു. ഒപ്പം തെറ്റായി വിതരണം ചെയ്ത ചാണക കട്ട അടങ്ങിയ പാക്കറ്റ് തിരികെ വാങ്ങുകയും ചെയ്തു. സംഭവം വലിയ വാർത്തയായി മാറിയതോടെ flipkart ന് നാണക്കേടായി മാറി. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ഓപ്പൺ ബോക്സ് ഡെലിവറി പോളിസിയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇത്തരം ഒരു അബദ്ധം യുവതിക്ക് പറ്റിയത് എന്ന് പിന്നീട് ഔദ്യോഗിക വിശദീകരണം ഉണ്ടായി. വാങ്ങുന്ന ആളുടെ മുന്നിൽ വച്ച് തന്നെ പാക്കറ്റ് ഓപ്പൺ ചെയ്തു ഓർഡർ ചെയ്ത സാധനം തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് ഓപ്പൺ ബോക്സ് ഡെലിവറി പോളിസി. നമ്മൾ ഓർഡർ ചെയ്ത സാധനം ആണെങ്കിൽ മാത്രമേ ഡെലിവറി ബോയിക്ക് ഓ ടീ പീ  നൽകാൻ പാടുള്ളൂ.

അതേസമയം കഴിഞ്ഞ ദിവസം flipkart വഴി ഐഫോൺ 13 ഓർഡർ ചെയ്ത ആളിന് കിട്ടിയത് ഐഫോൺ 14 ആണ്. ഇതും ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button