ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്; വിവാദങ്ങൾക്കൊടുവിൽ ഫാത്തിമ നൂറയ്ക്കും ആദില നസ്രിനും പ്രണയ സാക്ഷാത്കാരം

 വളരെ വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ ആദില നസറിന്റെയും ഫാത്തിമ നൂറയുടെയും പ്രണയം പൂവണിഞ്ഞു. ഏറെ വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും ഇപ്പോൾ ഒരുമിച്ചിരിക്കുകയാണ്. അവർ ഇരുവരും സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ സന്തോഷം പങ്കു വെച്ചു. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞും പരസ്പരം മാല ചാർത്തിയും മോതിരം കൈമാറിയും കേക്ക് മുറിച്ചു കൊണ്ടുമുള്ള ചിത്രങ്ങൾ ആണ് ഇരുവരും സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്.

NOORH 1
ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്; വിവാദങ്ങൾക്കൊടുവിൽ ഫാത്തിമ നൂറയ്ക്കും ആദില നസ്രിനും പ്രണയ സാക്ഷാത്കാരം 1

സുഹൃത്തായ ഫാത്തിമ നൂറയോടൊപ്പം ജീവിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയത് വലിയ വാർത്ത ആയിരുന്നു. സൗദിയിൽ ഒരുമിച്ച് പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇത് വീട്ടുകാർ അറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. രണ്ടാളെയും പരസ്പരം ബന്ധപ്പെടുന്നതിന് വീട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്തി. എന്നാൽ വീട്ടുകാർ അറിയാതെ ഇവർ രഹസ്യമായി ബന്ധം തുടർന്നു. പിന്നീട് രണ്ടാളും നാട്ടിലെത്തി ഡിഗ്രി പഠനം പൂർത്തിയാക്കിയതിന് ശേഷം ചെന്നൈയിൽ ജോലി നേടി. വീദ്നുമ് ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നു എന്നു അറിഞ്ഞതോടെ നൂറിന്റെ കുടുംബം നസ്റിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് വക വയ്ക്കാതെ ഇരുവരും ഒരുമിച്ചുള്ള താമസം തുടര്‍ന്നു. നാട്ടിൽ ഒരുമിച്ചു താമസിക്കുന്നതിനിടെ ഫാത്തിമ നൂറയെ  ബന്ധുക്കൾ പിടിച്ചു കൊണ്ടുപോയെന്നും കാണ്മാനില്ലന്നും കാണിച്ച്  നസ്റിന്‍ ഹേബിയസ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നീട് ഇരുവര്‍ക്കും അനുകൂലമായി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button