ആദ്യമാദ്യം സ്വർണ്ണം മാത്രം മോഷ്ടിച്ച ‘ജിന്ന്’ പിന്നീട് പണം കൂടി മോഷ്ടിച്ചതോടെ വീട്ടുകാർക്ക് സംശയമായി; പോലീസിന്‍റെ അന്വേഷണത്തിൽ ജിന്നിനെ കണ്ട വീട്ടുകാർ ഞെട്ടി

വളരെ വർഷങ്ങളായി മുംബൈയിലുള്ള ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതാകുന്നത് പതിവായിരുന്നു. വീട്ടുകാർ ധരിച്ചിരുന്നത് ഈ സ്വർണം എടുക്കുന്നത് ജിന്ന് ആണെന്നാണ്. അങ്ങനെയാണ് ഇവരെ ചിലർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി ഈ വീട്ടിൽ നിന്നും പണം നഷ്ടമായതോടെ ജിന്ന് പണം മോഷ്ടിക്കുമോ എന്ന സംശയം ഉടലെടുത്തു. ഇതോടെ ഇവർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ജീന്നിനെ പോലീസ് കയ്യോടെ പിടികൂടുകയും ചെയ്തു.

thief 1 1
ആദ്യമാദ്യം സ്വർണ്ണം മാത്രം മോഷ്ടിച്ച ‘ജിന്ന്’ പിന്നീട് പണം കൂടി മോഷ്ടിച്ചതോടെ വീട്ടുകാർക്ക് സംശയമായി; പോലീസിന്‍റെ അന്വേഷണത്തിൽ ജിന്നിനെ കണ്ട വീട്ടുകാർ ഞെട്ടി 1

മുംബൈയിലെ ബൈക്കുളയിൽ അബ്ദുൽ ഖാദർ ഗോദ വാല എന്ന ആളിന്റെ വീട്ടിലാണ് പതിവായി മോഷണം നടന്നു വന്നിരുന്നത്. സാമ്പത്തികമായി നല്ല നിലയിലുള്ള ഇവരുടെ വീട്ടിൽ നിന്നും ഒരു വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷ്ടിക്കപ്പെട്ടു. സ്വർണ്ണം മോഷ്ടിക്കുന്നത് ജിന്ന് ആണെന്നാണ് ഇവരെ ചിലർ ധരിപ്പിച്ചിരുന്നത്. ഈ വീട്ടിൽ ജീവിക്കാൻ നിവൃത്തിയില്ല എന്ന നിലയിലേക്ക് വീട്ടുടമസ്ഥനും കുടുംബവും എത്തിയിരുന്നു. തുടർന്ന് വീടും സ്ഥലവും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാൻ ഇവർ തയ്യാറെടുത്തു. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ജിന്നിനെ പേടിച്ച് 3.75 കോടിയുടെ വീട് വെറും ഒന്നരക്കോടി രൂപയ്ക്കാണ് ഇവർ വിൽക്കാൻ തയ്യാറെടുത്തത്. അതിന്റെ ആലോചനകൾ നടന്നു വരുന്നതിനിടയാണ് വീട്ടിൽ മറ്റൊരു മോഷണം നടന്നത്. സെപ്റ്റംബർ 24 ഇവിടെ നിന്നും 10 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. ഇതോടെയാണ് മോഷണത്തിന് പിന്നിൽ അരൂപിയായ ജിന്ന് ആണോ അതോ മനുഷ്യനാണോ എന്ന സംശയം ഉടലെടുത്തത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിയുമായി എത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ വളരെ പെട്ടെന്ന് തന്നെ പ്രതികൾ വലയിലായി. അപ്പോഴാണ് മോഷണത്തിന് പിന്നിലുള്ള ജിന്ന് ആരാണെന്ന് വീട്ടുകാർ തിരിച്ചറിയുന്നത്. പരാതിക്കാരന്റെ തന്നെ അനന്തരവനും വീട്ടിനുള്ളിലെ മറ്റ് മൂന്ന് കുടുംബാംഗങ്ങളുമാണ് ഈ മോഷണം നടത്തിവന്നിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ സഹായവും ഇവർക്ക് ഈ മോഷണത്തിന് ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മോഷണ മുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button