ആ വീഡിയോയുടെ അവസാനം എന്നെ ഒന്നും ചെയ്യല്ലേ എന്ന്, പെൺകുട്ടി എംഎൽഎയോട് കൈകൂപ്പി യാചിക്കുകയാണ്; പി പി ദിവ്യ

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് ഇപ്പോൾ പ്രചരിക്കുന്ന നൃത്ത വീഡിയോയിലൂടെ എല്ലാവർക്കും മനസ്സിലായെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഭിപ്രായപ്പെട്ടു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

eldho 1
ആ വീഡിയോയുടെ അവസാനം എന്നെ ഒന്നും ചെയ്യല്ലേ എന്ന്, പെൺകുട്ടി എംഎൽഎയോട് കൈകൂപ്പി യാചിക്കുകയാണ്; പി പി ദിവ്യ 1

 കഴിഞ്ഞ രണ്ടു ദിവസത്തോളമായി സമൂഹ മാധ്യമത്തിൽ എൽദോസ് എംഎൽഎയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്ന് ദിവ്യ ചൂണ്ടിക്കാട്ടി. എംഎൽഎ ഒരു വിവാഹ വീട്ടിൽ പങ്കെടുത്തു കൊണ്ട് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. നൃത്തം ചെയ്യുന്നത് എല്ലാവർക്കും നല്ലതാണ്. അത് എല്ലാവർക്കും ചെയ്യുകയും ചെയ്യാം. എന്നാൽ ഇങ്ങനെ നൃത്തം ചെയ്യുന്നതിനിടയിൽ അതിൽ പങ്കെടുത്ത ഒരു സ്ത്രീയെ പിടിക്കുന്നതിന് വേണ്ടി എംഎൽഎ പുറകെ പോകുന്നത് കാണാം. ഈ വീഡിയോ ഇപ്പോൾ വാട്സപ്പിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടിസ്ഥാനപരമായി ഈ എംഎൽഎയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് ഈ ചെറിയ വീഡിയോയിലൂടെ തന്നെ എല്ലാവർക്കും വ്യക്തമായി മനസ്സിലാകും. എംഎൽഎ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറയെ സ്ത്രീ വിരുദ്ധതയാണ്. ആ വീഡിയോയുടെ അവസാനം പെൺകുട്ടി എംഎൽഎയോട് തന്നെ ഒന്നും ചെയ്യല്ലേ എന്ന് കൈകൂപ്പി യാചിക്കുകയാണെന്നും ദിവ്യ അഭിപ്രായപ്പെട്ടു.

eldho 2
ആ വീഡിയോയുടെ അവസാനം എന്നെ ഒന്നും ചെയ്യല്ലേ എന്ന്, പെൺകുട്ടി എംഎൽഎയോട് കൈകൂപ്പി യാചിക്കുകയാണ്; പി പി ദിവ്യ 2

പക്ഷേ ഇപ്പൊഴും എംഎൽഎ മൗനം പാലിക്കുകയാണ്. അദ്ദേഹത്തെ കാണാൻ പോലും ഇല്ല. അന്വേഷണത്തിനുശേഷം നടപടി സ്വീകരിക്കുമെന്ന് പറയുന്നവർ ആദ്യം എംഎൽഎയെ  സമൂഹ മാധ്യമത്തിൽ കൊണ്ടുവരികയാണ് വേണ്ടത്. പണം നൽകാമെന്ന് പറഞ്ഞിട്ടും പെൺകുട്ടി വഴങ്ങിയില്ല. നീതി വേണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. എംഎൽഎയെ  സമൂഹ മാധ്യമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ്. കോൺഗ്രസ്സാണ് എൽദോയെ എംഎൽഎ ആക്കിയത്. അതിൽ യുഡിഎഫിനും ഉത്തരവാദിത്വം ഉണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button