നിധി ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 29 വര്ഷം മുന്പ് ദേവലോകത്ത് നടത്തിയ ഇരട്ടക്കൊലപാതകം വീണ്ടും സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു

മുഹമ്മദ് ഷാഫിയും ഭഗവത് സിംഗും ലൈലിയും ചേർന്ന് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ കൊല നടത്തിയ വിവരം കേരളം ഞെട്ടലോടെയാണ് കേട്ടത്.  ഇലന്തൂരിലെ നരബലി മാധ്യമങ്ങളിൽ നിറയുമ്പോൾ 29 വർഷം മുൻപ് കാസർഗോഡ് ദേവലോകത്തു  നടന്ന ഇരട്ടക്കൊലപാതകം വീണ്ടും ചർച്ചയായി മാറുകയാണ്.

church murder 1
നിധി ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 29 വര്ഷം മുന്പ് ദേവലോകത്ത് നടത്തിയ ഇരട്ടക്കൊലപാതകം വീണ്ടും സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു 1

1993 ഒക്ടോബർ 9നാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. ശ്രീകൃഷ്ണ ഭട്ടും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയുമാണ് ഈ കൊലപാതകത്തിന് ഇരയായത്. കർണാടക സ്വദേശിയായ ഇമാം ഹുസൈൻ ഇവരുടെ കൃഷിയിടത്തിൽ നിധി ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കൊലപാതകം നടത്തിയത്.

Fe4V5 VVsAA Eza
നിധി ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 29 വര്ഷം മുന്പ് ദേവലോകത്ത് നടത്തിയ ഇരട്ടക്കൊലപാതകം വീണ്ടും സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു 2

1993 ഒക്ടോബർ 9ന് ശ്രീകൃഷ്ണന്റെ വീട്ടിൽ ഒരു പൂവൻകോഴിയുമായി ആണ് ഇമാം ഹുസൈൻ എത്തിയത്. ദമ്പതികൾക്ക് പ്രസാദമായി ഉറക്കഗുളിക ചേർത്ത വെള്ളം നൽകി. പിന്നീട് ഇവരുടെ പറമ്പില്‍ ഉണ്ടാക്കിയ കുഴിയിൽ ഇറങ്ങി നിന്ന് പ്രാർത്ഥിക്കുവാൻ ദമ്പതികളോട് പറഞ്ഞു. കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന ദമ്പതികളെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. പിന്നീട് മൃതദേഹങ്ങൾ ഈ കുഴിയിൽ ഇട്ട് മൂടിയതിനു ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും കവര്‍ന്ന് ഇയാൾ രക്ഷപ്പെട്ടു. ഈ കൊലപാതകത്തിന് ദൃക്സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. ഏക സാക്ഷി ഒരു പൂവൻകോഴിയാണ്. മൂന്നുമാസത്തോളം തെളിവിന്റെ ഭാഗമായി ഈ കോഴിയെ പോലീസ് സ്റ്റേഷനിൽ വളർത്തി. കോഴി ചത്തതോടെ അവസാനത്തെ തെളിവും ഇല്ലാതായി.

പിന്നീടാണ് ഇമാം ഹുസൈനെ ദേവലോകത്ത് എത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തുന്നത്. കൊല നടന്നന്ന് 19 വർഷത്തിന് ശേഷമാണ് ഇയാളെ ബാംഗ്ലൂരിൽ നിന്ന് പോലീസ് പിടികൂടുന്നത്. ഇയാൾക്ക് ഇരട്ട ജീവപര്യന്തം കടവിന് ശിക്ഷിച്ചെങ്കിലും തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് പിന്നീട് ഹൈക്കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button