ലൈല രണ്ട് ആങ്ങളമാർക്കുള്ള ഏക സഹോദരി; ആദ്യത്തേത് പ്രണയവാഹം; ഭഗത് സിങ്ങുമായുള്ളത് രണ്ടാം വിവാഹം
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നരബലി കേസിലെ പ്രധാന പ്രതികളിൽ ഒരാൾ ആയ ലൈല രണ്ട് ആങ്ങളമാർക്കുള്ള ഒരേയൊരു സഹോദരിയാണ്. ഇവർ ഇലന്തൂരിലെ ഇടപ്പരിയാരം പ്ലാവിനാൽ കുടുംബത്തിലെ അംഗമാണ്. ചെറുപ്പം മുതൽ തന്നെ ഭക്തിപരമായ കാര്യങ്ങളിൽ അതീവ തല്പര ആയിരുന്നു ലൈല. കോളേജിൽ പഠിക്കുമ്പോൾ പത്തനംതിട്ട ടൗണിലുള്ള ഒരു വ്യാപാരിയുമായി പ്രണയത്തിലായി. വീട്ടുകാർ എതിർത്തെങ്കിലും ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. ഇതോടെ കുടുംബക്കാർക്ക് മുന്നിൽ ലൈല അനഭിതയായി മാറി. ഈ ബന്ധത്തിൽ ലൈലയ്ക്ക് കുട്ടികൾ ഇല്ല. പിന്നീട് ഈ വ്യാപാരിയുടെ മരണ ശേഷമാണ് ലൈല വിഭാര്യനായ ഭഗത് സിംഗിനെ വിവാഹം കഴിക്കുന്നത്. രോഗം ബാധിച്ച് ആദ്യഭാര്യ മരിച്ചതിനു ശേഷം ആണ് ഭഗവത് സിംഗ് വിവാഹം കഴിക്കുന്നത്. ലൈലയിൽ ഭഗവത് സിംഗിന് ഒരു മകനുണ്ട്. കൂടാതെ ഭഗവത് സിംഗിന്റെ ആദ്യ ഭാര്യയിൽ ഒരു മകളും ഉണ്ട്. ഇവർ ഇരുവരും വിദേശത്താണ് ജോലി ചെയ്യുന്നത്.
രണ്ട് സഹോദരന്മാരിൽ ഒരാൾ മാവേലിക്കരയിലുള്ള ഒരു ആശ്രമവുമായി ബന്ധപ്പെട്ട് സന്യാസ ജീവിതം നയിച്ചു വരികയാണ്. തന്റെ സ്വത്ത് വകകൾ ലൈലയ്ക്ക് നൽകാനാണ് ഇദ്ദേഹം തീരുമാനിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് കുടുംബവുമായി കഴിയുന്ന മറ്റൊരു സഹോദരനെയും ലൈല അന്ധവിശ്വാസത്തിന്‍റെ ഭക്തി മാർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിന് വഴങ്ങിയില്ല.
അതേസമയം നാട്ടിൽ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി അറിയപ്പെട്ടിരുന്ന ഭഗവത് സിങ്ങിനെ ഭക്തിമാർഗ്ഗത്തിലേക്ക് നയിച്ചത് ലൈല ആണെന്നാണ് നാട്ടുകാർ പറയുന്നത്. സിപിഎമ്മിന് വേണ്ടി സ്റ്റഡി ക്ലാസുകൾ വരെ നയിച്ചിരുന്ന വ്യക്തിയായിരുന്നു ഭഗവതിംഗ്. ഇദ്ദേഹത്തിന് എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കൂടാതെ സമൂഹമാധ്യമത്തിൽ ഹൈക്കു കവിതകൾ എഴുതി ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ഭഗവത് സിംഗ്. എന്നാൽ ലൈലയുടെ ഒപ്പം ആയതിനുശേഷമാണ് ഭഗവത് സിംഗ് ആഭിചാരക്രിയയിലും അന്ധവിശ്വാസങ്ങളിലും തൽപരനായത് എന്നാണ് നാട്ടുകാർ പറയുന്നത്.