78 കാരൻ 18കാരിയെ വിവാഹം കഴിച്ചത് മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിൽ; ആദ്യം ഇഷ്ടം പറഞ്ഞത് 18 കാരി; ആ കഥയിങ്ങനെ
പ്രണയം അന്ധമാണ്. പ്രണയിക്കുന്നവര്‍ക്കിടയില്‍ മറ്റൊന്നും ഒരിയ്ക്കലും ഒരു വിഷയമല്ല. പ്രണയിക്കുന്നവര്‍ക്കിടയില്‍ പ്രായം വെറും നമ്പര്‍ മാത്രമാണ്. അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് അടുത്തിടെ ഫിലിപ്പിയന്‍സില്‍ നിന്നും പുറത്തു വന്ന ഒരു വാര്‍ത്ത. 78 കാരൻ 18 വയസ്സുകാരിയെ മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ജീവിതസഖിയായി സ്വീകരിച്ചു എന്ന വാര്‍ത്ത ഏറെ പ്രധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. ഫിലിപ്പീൻസ് സ്വദേശിയായ റഷീദ് മങ്ക കോപ്പ് തന്റെ പ്രണയിനിയായ ഹലീമ അബ്ദുള്ളയെ ആണ് നീണ്ട മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
റഷീദ് ഹലീമയെ കാണുന്നത് മൂന്നു വർഷം മുമ്പ് കാഗയാൻ പ്രവിശ്യയില്‍ വച്ച് നടന്ന ഒരു അത്താഴ വിരുന്നിനിടയാണ്. അന്ന് ഹലീമയുടെ പ്രായം 16 വയസ്സ് മാത്രമായിരുന്നു. റഷീദിന് 75 വയസ്സും. ആദ്യ കാഴ്ചകൾ തന്നെ ഇരുവരും പരസ്പരം ആകൃഷ്ടരായി. ഇതോടെ പ്രണയം മൊട്ടിട്ടു എന്നു തന്നെ പറയാം. ഇരുവരുടെയും പ്രണയത്തിന് പ്രായംഓര്ക്കളും ഒരു വിലങ്ങു തടി ആയിരുന്നില്ല. 60 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഇവരുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞ വീട്ടുകാർക്ക് യാതൊരു വിധത്തിലുള്ള എതിർപ്പും പ്രകടിപ്പിച്ചില്ലന്നു മാത്രമല്ല മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
പരിശുദ്ധമായ പ്രണയമാണ് ഇരുവരെയും എന്നാണ് റഷീദിന്റെ അനന്തരവൻ പറയുന്നത്. റഷീദ് അവിവാഹിതനായിരുന്നു. ഹലീമ ആണ് റഷീദിനോട് ആദ്യം ഇഷ്ടം പറഞ്ഞത്. ഫിലിപ്പീൻസിലെ നിയമം അനുസരിച്ച് പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് ആണെങ്കിലും മാതാപിതാക്കൾ അനുവദിക്കുകയാണെങ്കിൽ 21 വയസ്സിന് താഴെ ഉള്ളവർക്കും വിവാഹം കഴിക്കാം. ഹലീമ തന്റെ ജീവിതത്തിലെ വൈകി വന്ന വസന്തമാണെന്ന് റഷീദ് പ്രതികരിച്ചു. ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയാണ് ഇപ്പോള്‍.