ബിന്ദുവിന്റെ തിരോധാനത്തിന് പിന്നിലും ഷാഫിയോ; അജ്ഞാതനായ ആ എറണാകുളംകാരൻ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫിയാണോ; അഭ്യൂഹം പ്രചരിക്കുന്നു
2013 മുതൽ ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തിന് പിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫിയ്ക്കു ബന്ധമുള്ളതായി സംശയം. ബിന്ദുവിന്റെ തിരോധനവുമായി ബന്ധപ്പെട്ടു അജ്നാതനായ ഒരു എറണാകുളം കാരന്റെ സാന്നിധ്യം ഉള്ളതായി ആദ്യം മുതല്‍ തന്നെ പ്രചരണം ഉണ്ട്.\
ബിന്ദുവിന് എന്താണ് സംഭവിച്ചത് എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിന്ദുവിന്‍റെ തിരോധാനത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്തുന്നതിന് വേണ്ടി പോലീസും ക്രൈം ബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. ബിന്ദു പത്മനാഭൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല. അവസാന നാളിൽ ബിന്ദുവിന് എറണാകുളത്ത് ചില ബന്ധങ്ങൾ ഉണ്ടായിരുന്നു. ബിന്ദുവിന്റെ അച്ഛന്റെ മരണസമയത്തും പല ഇടപാടുകളിലും ബിന്ദുവിന്റെ ഒപ്പമെത്തിയ അജ്ഞാതൻ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഷാഫി ആണോ എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം.
ബിന്ദുവിനെ കാണ്മാനില്ലെന്ന് കാണിച്ച് 2017ൽ സഹോദരൻ പ്രവീൺ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിൽ 2013 ശേഷം ബിന്ദുവിനെ കുറിച്ച് ഒരു വിവരങ്ങളും ഉണ്ടായിട്ടില്ല എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ 2013 ശേഷം ബിന്ദുവിനെ കണ്ടിട്ടുള്ളതായി വസ്തു ഇടനിലക്കാരനും ഒരു കേസിൽ പ്രതിമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ മൊഴി കൊടുത്തിരുന്നു. ബിന്ദുവിന് കോടികൾ വരുന്ന സ്വത്തുക്കൾ ഉണ്ട്. ഇവയെല്ലാം നഷ്ടപ്പെട്ടിരുന്നു. ബന്ധുക്കളുമായി ഇവര്‍ പൂർണ്ണമായി അകന്നു കഴിയുകയായിരുന്നു. തനിച്ചായിരുന്നു ബിന്ദുവിന്‍റെ താമസം. ഈ കാലയളവിൽ ബിന്ദു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.