മുലപ്പാലിലും വിഷം; അമ്മമാരിൽ നടന്ന പഠനത്തിൽ പുറത്തു വന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ഭക്ഷണ പദാര്‍ഥമാണ് അമ്മയുടെ മുലപ്പാൽ. ഒരിയ്ക്കലും മായം കലരാത്ത ആഹാരമായാണ് മുലപ്പാളിനെ കരുതുന്നത്. എന്നാല്‍ ഏറ്റവും പുതിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത് മുലപ്പാലിലും വിഷം അടങ്ങിയിട്ടുണ്ട് എന്നാണ്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമാണ് ഇറ്റലിയിൽ നടന്ന ഒരു പഠനത്തിൽ ഗവേഷകര്‍ കണ്ടെത്തിയത്. ഇറ്റലിയിലെ 34 അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിൽ ആണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.
പ്രസവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആണ് ഇവരിൽ നിന്നും മുലപ്പാൽ ശേഖരിച്ചത്. വിശദമായി പരിശോധിച്ചതിന് ശേഷമാണ് അമ്മമാര്‍ക്ക് ആഹാര പദാർത്ഥങ്ങൾ നൽകിയത്. പക്ഷേ ഇവരിൽ നിന്ന് ശേഖരിച്ച മുലപ്പാലിൽ ഏഴു തരത്തിലുള്ള പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിൽ പ്രധാനമായും പോളി വിനയിൽ ക്ലോറൈഡ്, പോളി എത്തലിൽ, പൊളീ പ്രൊപ്പിലിൻ എന്നിവയാണ് ജീവന് ഭീഷണി അയേക്കാവുന്ന വിഷാംശങ്ങള്‍.
ഇപ്പോള്‍ കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റിക്കുകൾ നവജാത ശിശുക്കളുടെ ജീവനു പോലും ഭീഷണി ആയേക്കാവുന്ന വിഷ വസ്തുക്കൾ ആണെന്ന് ഗവേഷക സംഘം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആഹാരത്തിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് സാന്നിധ്യം നീക്കുന്നതിന് ആവശ്യമായ നിയമ സംവിധാനവും ബോധവൽക്കരണവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഗവേഷണ സംഘം അഭിപ്രായപ്പെട്ടു. മൈക്രോ പ്ലാസ്റ്റിക് എന്നത് പ്ലാസ്റ്റിക്കിൽ നിന്നും വിഘടിച്ച് ഉണ്ടാകുന്ന വസ്തുവാണ്. ഇത് ശരീരത്തിന്റെ ഉള്ളിൽ കടക്കുന്നത് പല ഗുരുതര രോഗങ്ങളിലേക്കും നയിച്ചേക്കാം . പുതിയ ഗവേഷണ ഫലത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ മുന്‍ കരുതല്‍ എടുക്കേണ്ടതിന്റെ ആവശ്യകത ഗവേഷകര്‍ മുന്നയിപ്പ് നല്കി.