പത്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നത് വരെ ജീവനുണ്ടായിരുന്നു; മൃതദേഹം കഷണങ്ങളാക്കിയത് ശാസ്ത്രീയമായി

ഇലന്തൂരിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ടു കൂടുതൽ ഫോറൻസിക് വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. വളരെ ശാസ്ത്രീയമായാണ് മൃതദേഹത്തിൽ നിന്നും അവയവങ്ങൾ മുറിച്ചു മാറ്റിയതെന്ന് പരിശോധനയിൽ കണ്ടെത്തി. മനുഷ്യ ശരീരത്തിൽ നിന്നും വേഗത്തിൽ മുറിച്ചു മാറ്റാൻ കഴിയുന്ന സന്ധികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയാണ് ശരീരത്തിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്തിരിക്കുന്നത് . ശരീരഘടനയെ കുറിച്ച് വ്യക്തമായി ബോധ്യമുള്ള ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ മുറിച്ചു മാറ്റാൻ കഴിയുള്ളൂ.

padhma 1
പത്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നത് വരെ ജീവനുണ്ടായിരുന്നു; മൃതദേഹം കഷണങ്ങളാക്കിയത് ശാസ്ത്രീയമായി 1

സർജിക്കൽ ഇൻസ്ട്രമെൻസ് ഉപയോഗിച്ചാണ് ശരീരം പല കഷണങ്ങളാക്കി മുറിച്ചു മാറ്റിയത്. എന്നാൽ ഭഗവൻ സിംഗിനും ലൈലക്കും ഇതേക്കുറിച്ച് അറിവുള്ളതായി പോലീസ് കരുതുന്നില്ല. ഷാഫി നേരത്തെ മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇരകളെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച വെട്ടുകത്തിയും കത്തികളും തടിക്കഷണവും പോലീസ് ഇലന്തൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.  ഇതിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം പത്മയുടെ ശരീരം വെട്ടി കഷണങ്ങളാകുമ്പോഴും ജീവനുണ്ടായിരുന്നു എന്ന ലൈലയുടെ വെളിപ്പെടുത്തലാണ്.

padhma 1 1
പത്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നത് വരെ ജീവനുണ്ടായിരുന്നു; മൃതദേഹം കഷണങ്ങളാക്കിയത് ശാസ്ത്രീയമായി 2

ഈ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അവയവ മാഫിയ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെയെങ്കിൽ ഷാഫിയുടെ പിന്നിൽ ഇനിയും ആളുകൾ ഉണ്ടാകാം. ഷാഫി ഇങ്ങേറ്റത്തെ ഒരു കണ്ണി മാത്രമാണ് . ഇനിയും പല കൊലപാതകങ്ങളും നടന്നിട്ടുണ്ടാകാം. ഏതായാലും കൂടുതൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. പ്രതികളെ മൂന്നു പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെങ്കിലും ഷാഫി ഇതുവരെ പോലീസിനോട് പൂർണമായി സഹകരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button