മാംസം കറിവെച്ച് കഴിച്ചതൊഴികെ ജിഷയുടെ കൊലപാതകവും ഇലന്തൂരിലെ കൊലപാതകങ്ങളും തമ്മിൽ സാദൃശ്യങ്ങൾ ഏറെ; മുന്‍പ് പെരുംബാവൂരില്‍ തമസ്സിച്ചിരുന്ന ഷാഫിയുടെ പങ്ക് അന്വേഷിക്കണമെന്ന് സോഷ്യൽ മീഡിയ
2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ നടന്ന ജിഷയുടെ ക്രൂരമായ കൊലപാതകവും നരബലി തന്നെയാണോ എന്ന സംശയം ഉയർത്തി സോഷ്യൽ മീഡിയ. ജിഷയുടെ കൊലപാതകത്തിന് പിന്നിലും മുഹമ്മദ് റാഫിയുടെ കൈകൾ ഉണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംശയമുന്നയിച്ചിരിക്കുന്നത്.
ഇലന്തൂരിലെ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ജിഷയുടെയും കൊലപാതകം. ജിഷയെ കൊന്നത് എന്തിനാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് ഇത്രത്തോളം പൈശാചികമായി വെട്ടി മുറുക്കാൻ തക്ക മുൻ വൈരാഗ്യം എന്താണ് ഉള്ളതെന്ന് അന്നേ സംശയം ഉയർന്നിരുന്നു. സ്തനങ്ങൾ മുറിച്ചു മാറ്റുക, ലൈംഗികാവയവങ്ങൾ മുറിപ്പെടുത്തുക, ദേഹമാസകലം ക്രൂരമായി മുറിവേല്‍പ്പിക്കുക, എന്നു തുടങ്ങി രണ്ട് കൊലപാതകങ്ങളിലും സമാനതകള്‍ ഏറെയാണ്.
പെരുമ്പാവൂരും ഇലന്തൂരും നടന്ന കൊലപാതകത്തിന് സാമ്യതകൾ ഏറെയാണ്. രണ്ടു കൊലപാതകത്തിലും കഴുത്തു മുറിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അതിക്രൂരമായി മുറിവേൽപ്പിച്ചിരുന്നു. വയറിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ ഉണ്ടായിട്ടുണ്ട്. കൂടൽമാല പുറത്തുവന്നിരുന്നു. മാംസം കറിവെച്ച് ഭക്ഷിച്ചത് ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ മുറിവുകൾക്കും സാദൃശ്യമേറെയാണ്.
ജിഷയുടെ ശരീരത്തിൽ 30ലധികം ഭാഗത്ത് മുറിവ് പറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിയായ അമീറുൽ ഇസ്ലാമിനെ കൂടാതെ മറ്റുചിലരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന സംശയം അന്നേ ഉണ്ടായിരുന്നു. മുഹമ്മദ് ഷാഫി പെരുമ്പാവൂരിൽ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അന്യസംസ്ഥാന തൊഴിലാളിയെ ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ചിരിക്കാം എന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഏതായാലും ജിഷയുടെ കൊലപാതകത്തിന് പിന്നിലും ഷാഫിയുടെ കൈകൾ ഉണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. കൊലപാതങ്ങൾ തമ്മിലുള്ള സാമ്യം അത്തരമൊരു ചർച്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ്.