Wife Swapping; പങ്കാളികളെ പരസ്പരം വെച്ചു മാറുന്നതിനോട് സഹകരിക്കാതിരുന്ന യുവതിയെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ഭർത്താവ് മർദ്ദിച്ചതായി പരാതി
പങ്കാളികളെ പരസ്പരം വെച്ച് മാറുന്നതിനോട് സഹകരിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് യുവതി മർദ്ദനത്തിന് ഇരയായത്. പരാതിക്കാരിയായായ യുവതിയുടെ ഭർത്താവ് ബീക്കാനീരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ മാനേജരായി ജോലി നോക്കുകയാണ്. മദ്യത്തിന് അടിമയായ ഭർത്താവ് തന്നെ ഹോട്ടലിലെ മുറിയിൽ പൂട്ടിയിട്ട് മര്‍ദ്ദിക്കുന്നതായി യുവതി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നു.
മിക്കപ്പോഴും മദ്യപിച്ചു ലക്ക് കെട്ട് റൂമിലേക്ക് വരുന്ന ഭർത്താവ് പല പെൺകുട്ടികളും ആൺകുട്ടികളുമായി ശാരീരിക ബന്ധം പുലർത്തുന്നത് പതിവാണെന്ന് യുവതി സമർപ്പിച്ച പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമാകാൻ തന്നെ ഭർത്താവ് നിർബന്ധിച്ചതായി യുവതി പറയുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ ക്രൂരമായി പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പോലീസിന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവതി ഭര്‍ത്താവിനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡന പരാതിയും ഉന്നയിക്കുന്നുണ്ട്.
തന്നോട് ഭർത്താവും ഭർത്താവിന്റെ മാതാവും ചേര്‍ന്ന് സ്ത്രീധനമായി 50
ലക്ഷം രൂപ ചോദിച്ചതായും ഇത് തരാന്‍ കഴിയില്ലന്നു പറഞ്ഞതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ പീഡിപ്പിക്കുന്നത് പതിവാണെന്നും യുവതി പറയുന്നു . ആരോഗ്യസ്ഥിതി മോശമായതോടെയാണ് പിന്നീട് ബന്ധുക്കളെത്തി യുവതിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് . ഇതിനു ശേഷമാണ് ഇവർ ഭർത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നു പോലീസ് അറിയിച്ചു.