സ്കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ രണ്ടുമാസത്തോളം നാലു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു; ഒടുവിൽ പ്രതി പോലീസ് പിടിയിലായത് ഇങ്ങനെ

സ്കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ നഴ്സറി വിദ്യാർത്ഥിയായ നാലു വയസ്സുകാരിയെ രണ്ടു മാസത്തോളം ബലാൽസംഗം ചെയ്തു . ഹൈദരാബാദിലുള്ള ബഞ്ചാര ഹിൽസിലെ പ്രശസ്തമായ ദാവ് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിന്റെ ഡ്രൈവറായ രജനികുമാർ ആണ് നഴ്സറി സ്കൂള്‍ വിദ്യാർത്ഥിയെ രണ്ടു മാസത്തോളം  ബലാൽസംഗത്തിന് ഇരയാക്കിയത്.

kid raped 1
സ്കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ രണ്ടുമാസത്തോളം നാലു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു; ഒടുവിൽ പ്രതി പോലീസ് പിടിയിലായത് ഇങ്ങനെ 1

കഴിഞ്ഞ തിങ്കളാഴ്ച പ്രിൻസിപ്പലിന്റെ ചേംബറിന് എതിർവശത്തുള്ള ഒരു ലാബിൽ വച്ച് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് പറയുന്നു. മാത്രമല്ല കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ ഇത്തരത്തിൽ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുന്നുമുണ്ട്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത  തോന്നിയ മാതാപിതാക്കളിൽ സംഭവം തിരക്കിയപ്പോഴാണ് പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. കഴിഞ്ഞ രണ്ടു മാസത്തോളമായി സ്കൂളിൽ നിന്നും വീട്ടിലെത്തുന്ന കുട്ടി ആരോടും അധികം സംസാരിക്കുകയോ കളിചിരികളോ ഒന്നും ഇല്ലാതെ ഒതുങ്ങി കഴിയുകയായിരുന്നു. വീട്ടിലുള്ളവരോട് മിണ്ടാതിരിക്കുന്നത്  പതിവായതോടെയാണ് കുട്ടിയുടെ അമ്മ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയത്.  തുടര്‍ന്നു സ്കൂളിലെത്തിയപ്പോൾ പെൺകുട്ടി ഡ്രൈവറെ രക്ഷിതാക്കൾക്ക് കാട്ടി കൊടുക്കുകയും ചെയ്തു.

തുടർന്ന് ഇയാൾക്കെതിരെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇതിന് ശേഷം കൗൺസിലിങ്ങിന് വിധേയ ആക്കിയ കുട്ടി പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ തുറന്നു പറഞ്ഞു. ഇതോടെ ഇതേ സ്കൂളിൽ പഠിക്കുന്ന മറ്റു കുട്ടികളെയും ഇയാൾ ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇര ആക്കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ് പോലീസ്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button