കാമുകനെ കാണാൻ കടൽ കടന്നെത്തി പെൺകുട്ടി; അമേരിക്കയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പറന്നെത്തി ഫർഹാന
ദൂരവും കാലവും ദേശവും ഒന്നും പ്രണയത്തിന് തടസ്സമേ അല്ല. മനസ്സുകളുടെ കൂടിച്ചേരലാണ് പ്രണയം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്കയിൽ സ്ഥിരതമാക്കിയ ബംഗ്ലാദേശ് വംശജയായ ഫർഹാന. കാമുകനായ മുഷാഫിര്‍ ഹുസൈനെ കാണാൻ അമേരിക്കയിൽ നിന്നും പശ്ചിമബംഗാളിലേക്ക് പറന്നെത്തുകയായിരുന്നു ഫർഹാന.
അമേരിക്കയിലെ കെന്റക്കിലുള്ള ലക്സിന്ടണില് സ്ഥിരതമാക്കിയ ബംഗ്ലാദേശ് സ്വദേശി ഫർഹാന എന്ന 22 കാരിയാണ് തന്റെ കാമുകനായ മുഷാഫിര്‍ ഹുസൈനെ കാണുവാൻ വേണ്ടി ഇന്ത്യയിലേക്ക് വന്നത്. ഇരുവരും കഴിഞ്ഞ മൂന്ന് വർഷത്തോളമായി കടുത്ത പ്രണയത്തിലായിരുന്നു. അതുകൊണ്ടുതന്നെ നേരിൽ കാണണമെന്ന് ഇര്യ്വരും വല്ലാതെ ആഗ്രഹിച്ചിരുന്നു. ഈ കൂടിക്കാഴ്ച്ച ഒരിക്കലും യാദൃശ്ചികമായി എടുത്ത തീരുമാനമല്ല എന്നും കഴിഞ്ഞ മൂന്നു വർഷത്തോളമായുള്ള പ്രണയസാഫല്യമാണ് ഈ കൂടിക്കാഴ്ച എന്നും ഫർഹാന പറയുന്നു.
വിസയുടെ പ്രോസസിംഗ് നീണ്ടു പോയതാണ് യാത്ര വൈകാനിടയാക്കിയതെന്ന് ഫര്‍ഹാന പറയുന്നു. മുഷാഫിറിനെ വിവാഹം കഴിക്കുന്നതിനും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാനുമാണ് ഫർഹാന ഇന്ത്യയിൽ വന്നത്. തങ്ങൾ ഉടൻതന്നെ അമേരിക്കയിലേക്ക് തിരികെ പോകുമെന്ന് ഫർഹാന പറയുന്നു. താനും പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റർ കൂടിയായ മുഷാഫിർ പറയുന്നു. തന്നെ മാത്രം വിശ്വസിച്ചു കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് അവൾ ഇന്ത്യയിലേക്ക് വന്നത്. അതുകൊണ്ടുതന്നെ അവളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണ് താനെന്ന് മുഷാഫിര്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് ആ പരിചയം പ്രണയമായി മാറുന്നതും. നിലവിൽ അമേരിക്കയിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയാണ് ഫർഹാന. അധികം വൈകാതെ അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഫര്‍ഹാനയും മുഷാഫിറും.