അംബാനിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കും; ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയില്ല; ദുബായിൽ മുകേഷ് അംബാനി സ്വന്തമാക്കിയ വില്ലയുടെ വില എത്രയാണെന്ന് അറിയാമോ

ദുബായിൽ വീണ്ടും ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ രണ്ടാമത്തെ കോടീശ്വരനും  ലോകത്തു എട്ടാം സ്ഥാനത്തുള്ള  സമ്പന്നനുമായ മുകേഷ് അംബാനി.

ambai vilal 1
അംബാനിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കും; ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയില്ല; ദുബായിൽ മുകേഷ് അംബാനി സ്വന്തമാക്കിയ വില്ലയുടെ വില എത്രയാണെന്ന് അറിയാമോ 1

 നേരത്തെ തന്നെ ലോകത്തിലെ അതിസമ്പന്നർ താമസിക്കുന്ന ദുബായിലെ പാം ജുമേറയിൽ മുകേഷ് അംബാനി 640 കോടി രൂപ മുടക്കി ഒരു വില്ല സ്വന്തമാക്കിയിരുന്നു.  ഇത് ഒരു സർവ്വകാല റെക്കോർഡ് ആയിരുന്നു. ദുബായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീല്‍ ആയിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്.  എന്നാൽ ഈ വാർത്ത പുറത്തു വന്ന് അധികം വൈകാതെ തന്നെ പാം ജുമേറയ്ക്ക് സമീപം 686 കോടി രൂപ മുടക്കി മറ്റൊരു വസതി വാങ്ങി,  പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കോടീശ്വരന്‍ മുകേഷ് അംബാനിയുടെ റെക്കോർഡ് മറികടന്നിരുന്നു. എന്നാൽ ഇതിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ റെക്കോർഡും ഇപ്പോൾ മുകേഷ് അംബാനി മറികടന്നിരിക്കുകയാണ്.

ambai vilal 2
അംബാനിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കും; ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയില്ല; ദുബായിൽ മുകേഷ് അംബാനി സ്വന്തമാക്കിയ വില്ലയുടെ വില എത്രയാണെന്ന് അറിയാമോ 2

ലഭിക്കുന്ന വിവരമനുസരിച്ച് 1300 കോടി രൂപ മുടക്കിയാണ് അംബാനി തന്റെ ഏറ്റവും പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായിൽ നിന്നുമാണ് അംബാനി 163 മില്യൺ ഡോളർ മുടക്കി പാം ജുമേറയിലെ ഈ പുതിയ വസതി വാങ്ങിയിരിക്കുന്നത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും റിലയൻസിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല. 640 കോടി രൂപയ്ക്ക് വാങ്ങിയ വില്ലയിൽ നിന്നും അധിക ദൂരമില്ല പുതിയ വസതിയിലേക്ക്. ഇതും കടലിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 8800 കോടി ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button