56 കാരിയെ പ്രണയിച്ച് 19 കാരൻ; എതിര്‍പ്പിനെ മറികടന്ന് ആ ബന്ധം വിവാഹത്തിൽ എത്തുമ്പോൾ
പ്രണയത്തിന് പ്രായവും മതവും ജാതിയും ഒന്നും ഒരു വിഷയമല്ല എന്ന് പലപ്പോഴും പല അനുഭവങ്ങളിലൂടെയും നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആർക്ക് ആരോട് ഏത് നിമിഷം പ്രണയം തോന്നും എന്ന് പോലും പറയാൻ പറ്റില്ല. അതുകൊണ്ടുതന്നെയാണ് കണ്ണും മൂക്കും ഇല്ലാത്ത പ്രണയം എന്ന് നമ്മൾ പറയാറുള്ളതും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വടക്ക് കിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്നും പുറത്തുവന്ന ഒരു വാർത്ത. ഇതിലെ നായകനും നായികയും തമ്മിൽ 37 വയസ്സിന്റെ വ്യത്യാസമുണ്ട്. 56 വയസ്സ് കാരിയായ ജാന്ലാ നമുവങ്ഗ്രാക്കും 19 വയസ്സുകാരനായ മുത്തിച്ചായി ചന്ദരാജുമാണ് ഈ കമിതാക്കൾ.
ഇരുവർക്കും ഇടയില്‍ ഉള്ള 37 വയസ്സിന്റെ പ്രായവ്യത്യാസം ഒന്നും ഈ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. വെറും 10 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മൂന്ന് കൊച്ചുമക്കളുള്ള ജന്ലയെ ചന്ദാരാജ് ആദ്യമായി കാണുന്നത്. ഇവര്‍ ഇരുവരുടെയും വീടുകൾ തമ്മിൽ വലിയ ദൂരമില്ല. പലപ്പോഴും വീട് വൃത്തിയാക്കുന്നതിനും മറ്റ് ചില ചില്ലറ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനും വേണ്ടി ചന്താരാജ് ജന്ലയുടെ വീട്ടിൽ വന്നു പോയിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. രണ്ടുവർഷം മുൻപാണ് ഇവരും കൂടുതൽ അടുത്തതും പ്രണയത്തിലാകുന്നതും. രണ്ടാൾക്കും പിരിയാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. വീട്ടുകാരും ചില ബന്ധുക്കളും എതിർക്കുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ കാര്യമാക്കുന്നില്ല. തങ്ങളുടെ പ്രണയം സത്യസന്ധമാണെന്നും ഒന്നിനു വേണ്ടിയും അതിനെ നഷ്ടപ്പെടുത്താൻ ഒരുക്കമല്ലെന്നും ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.