ലക്ഷ്മി ദേവിയെ ആരാധിക്കാത്ത മുസ്ലീങ്ങൾ ധനികരല്ലേ; വിശ്വാസങ്ങൾ അവസാനിക്കുമ്പോഴാണ് ജനങ്ങളുടെ ബൗദ്ധിക നിലവാരം വർദ്ധിക്കുന്നത്; ബിജെപി എംഎൽഎയുടെ പരാമർശം വിവാദമായി
ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പിയുടെ എം എൽ എ നടത്തിയ പരാമർശം വലിയ വിവാദമായി മാറി. ധനവും ഐശ്വര്യവും ഉണ്ടാകാൻ ലക്ഷ്മി ദേവിയെ ആരാധിക്കേണ്ടതില്ലെന്നും മുസ്ലിങ്ങൾ അതൊന്നും ചെയ്യാറില്ല . എന്നിട്ടും അവർ ധനികരല്ലേ എന്നും ഉള്ള എം എൽ എയുടെ പരാമർശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ബീഹാറിൽ നിന്നുള്ള ബിജെപി എംഎൽഎ ലാലൻ പസ്വാന് ആണ് വിവാദ പരാമർശത്തിലൂടെ കുടുക്കിൽ പെട്ടിരിക്കുന്നത്. ധനവും ഐശ്വര്യവും ഉണ്ടാകാൻ ലക്ഷ്മി ദേവിയെ ആരാധിക്കണമെന്നാണ്. എന്നാൽ മുസ്ലീങ്ങൾ ലക്ഷ്മി ദേവിയെ ആരാധിക്കാറില്ല. എന്നാൽ അവർ ധനികർ അല്ലേ എന്നും ബിജെപി നേതാവ് ചോദിക്കുന്നു. മാത്രമല്ല അവർ സരസ്വതി ദേവിയെ ആരാധിക്കാറില്ല. എങ്കിലും അവരുടെ ഇടയിൽ നിന്ന് പണ്ഡിതർ ഉണ്ടാകുന്നുണ്ട്. അവർക്കിടയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകുന്നുണ്ട്. ആത്മ പരമാത്മ,തുടങ്ങിയവയൊക്കെ ജനങ്ങളുടെ കേവലം വിശ്വാസം മാത്രമാണെന്നും ഇദ്ദേഹം പറയുകയുണ്ടായി.
കരുത്തിന്റെ പ്രതീകമായ ദൈവം ബജരംഗ ബലിയാണെന്നാണല്ലോ വിശ്വാസം. പക്ഷേ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല, പക്ഷേ അവർ കരുത്തരാണ്. വിശ്വാസങ്ങൾ നിർത്തുമ്പോൾ മാത്രമേ ജനങ്ങളുടെ ഭൗതിക നിലവാരം വികസിക്കുകയുള്ളൂ എന്നുംഎംഎൽഎ അഭിപ്രായപ്പെട്ടു.
ഏതായാലും എംഎൽഎയുടെ ഈ പ്രസ്താവനകൾ വലിയ വിവാദമായി മാറി. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംഎൽഎക്ക് നേരിടേണ്ടിവരുന്നത് രൂക്ഷമായ വിമർശനമാണ്. എംഎൽഎ ഹിന്ദുക്കളുടെ വിശ്വാസത്തെയാണ് അപമാനിക്കുന്നതെന്നു കാണിച്ച് ബീഹാറിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നു വരുന്നത്. പാർട്ടി മൊത്തമായി ഇദ്ദേഹത്തെ തള്ളിപ്പറയുന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നത്.