ഇവിടെ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണ്; കാക്കിയിട്ട ഒരു ക്രിമിനൽ വിചാരിച്ചാൽ മതി ഏതൊരു വീടിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളക്ക് കെടാൻ; അഞ്ചു പാർവതി പ്രഭീഷ്

കൊല്ലം കിളികൊല്ലൂരിൽ സൈനികനും സഹോദരനും നേരിടേണ്ടിവന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു സാമൂഹിക നിരീക്ഷക അഞ്ചു പാർവതി പ്രഭീഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി.

POLCE ATTACK SOLDIER 1
ഇവിടെ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണ്; കാക്കിയിട്ട ഒരു ക്രിമിനൽ വിചാരിച്ചാൽ മതി ഏതൊരു വീടിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളക്ക് കെടാൻ; അഞ്ചു പാർവതി പ്രഭീഷ് 1

 എത്രമാത്രം പുഴുത്ത് നാറുന്ന നീതി നിർവഹണമാണ് ഈ അളിഞ്ഞ സംസ്ഥാനത്ത് നടക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. കാക്കിയിട്ട കാപാലികന്മാർ സമർത്ഥമായാണ് ജീവിതങ്ങളെ തച്ചുടക്കുന്നത്. കാക്കിയിട്ടാൽ മൂന്ന് ലോകവും തന്റെ കാൽക്കീഴിൽ ആണെന്ന് ധരിക്കുന്ന ഇത്തരക്കാർ 21ആം  നൂറ്റാണ്ടിന്റെ ശാപമാണ്.

താന്‍ ഈ വാര്ത്ത  ആദ്യമായി കേൾക്കുന്നത് മനോരമ ന്യൂസിലൂടെയായിരുന്നു. ആ റിപ്പോർട്ടിംഗ് സത്യവിരുദ്ധമായിരുന്നു. കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ സൈനികനും സഹോദരനും എസ്ഐയുടെ തലയ്ക്ക് അടിച്ചു എന്നായിരുന്നു  പ്രചരിച്ച വാർത്തകൾ. പോലീസ് വളരെ വിദഗ്ദമായി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു.

police attack solder 1
ഇവിടെ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണ്; കാക്കിയിട്ട ഒരു ക്രിമിനൽ വിചാരിച്ചാൽ മതി ഏതൊരു വീടിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളക്ക് കെടാൻ; അഞ്ചു പാർവതി പ്രഭീഷ് 2

ഇന്ന് കാക്കിയിട്ട ഒരു ക്രിമിനൽ മാത്രം വിചാരിച്ചാൽ ഏതൊരു വീടിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളക്ക് കെടാം എന്ന അവസ്ഥ ഭീകരമാണ്. രാജ്യത്തെ സേവിക്കുന്ന ഒരു സൈനികൻ നേരിട്ട അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ ഗതി എന്തായിരിക്കും എന്ന് അവർ ചോദിക്കുന്നു. ആഭ്യന്തരം ഇത്രത്തോളം ആഭാസമായ ഈ കെട്ടകാലത്ത് വെറുതെ വീട്ടിലിരിക്കുന്ന  നിരപരാധികൾ പോലും ഭയപ്പെടണം. ഇവിടെ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണെന്ന് അഞ്ചു പാർവതി പ്രബീഷ് ആരോപിക്കുന്നു.

ഈ വിഷയത്തിലെങ്കിലും രാഷ്ട്രീയ ധ്രുവീകരണം ഇല്ലാതെ സാധാരണ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. കാരണം നാളെ ഇത് ആർക്ക് വേണമെങ്കിലും സംഭവിക്കാം. പോലീസിന്റെ സ്ക്രിപ്റ്റ് അനുസരിച്ച് മനസ്സറിയാത്ത കാര്യങ്ങളിൽ  പലരും കുറ്റവാളികൾ ആയേക്കാം. കാക്കിയിട്ട ഏതെങ്കിലും തെമ്മാടി കൺമുന്നിൽ മസിൽ പവർ കാണിക്കുന്നത് കണ്ട് ചോദ്യം ചെയ്താൽ അവരെ നാളെ പൊതു സമൂഹത്തിനു മുന്നിൽ പ്രസന്റ് ചെയ്യുക ക്രിമിനൽ ആയിട്ടായിരിക്കും. പിന്നീട് സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം മുഴുവൻ ചുറ്റിയിരിക്കും. കിളിക്കല്ലൂർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടൻപിള്ള സിഡ്രത്തില്‍ നിന്നും പോലീസ് സേനയ്ക്ക് മോചനമില്ലെന്ന കാര്യം വ്യക്തമായെന്നും അഞ്ചു പറയുന്നു.

 ഇനി ഇത്തരത്തിലുള്ള പോലീസുകാർ കാക്കിയിട്ട് ഈ വേല ചെയ്യരുത്. കാക്കിയുടെ ധാർഷ്ട്ര്യം ഒരു പാവങ്ങളുടെയും നെഞ്ചത്ത് പോലീസ് കാട്ടരുത്. വിഷ്ണു എന്ന സൈനികനും കുടുംബത്തിനും നീതി ലഭിക്കണം. ആ നീതി ലഭിക്കേണ്ടത്  ക്രിമിനൽ പോലീസുകാരുടെ ജോലി കളിച്ചിട്ട് ആയിരിക്കണം എന്നും അഞ്ചു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button