മക്കളുടെ ജീവിതം പോലീസ് തല്ലിത്തകർത്തു; ദാഹിച്ചു വലഞ്ഞു വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പറഞ്ഞു; ഹൃദയം നുറുങ്ങുന്ന വേദനയിൽ അമ്മ; സൈനികനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സൈന്യം
കഴിഞ്ഞ ദിവസമാണ് എന്ന വാർത്ത പുറത്തു വന്നത്. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സൈനികന്റെ കുടുംബം. കൊല്ലം ജില്ലയിലെ കിളികൊല്ലൂർ ആണ് സംഭവം നടന്നത്. എംഡി എം എ കേസിൽ ഉള്ള ആളെ ജാമ്യത്തിൽ ഇറക്കാൻ ചെന്നപ്പോഴാണ് സൈനികനും സഹോദരനും ഈ അവസ്ഥ നേരിടേണ്ടിവന്നു. വിഘ്നേശിനും അദ്ദേഹത്തിന്റെ സഹോദരനായ വിഷ്ണുവിനുമാണ് പോലീസില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്.
എസ് ഐ അനീഷ് , സിഐ വിനോദ് , മറ്റ് പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻലോകേഷ് എന്നിവർ ചേർന്നാണ് തങ്ങളെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിഘ്നേഷ് പറയുന്നു. തന്റെ സഹോദരനായ വിഷ്ണുവിന്റെ ചൂണ്ടുവിരൽ തല്ലി ഒടിച്ചതായും തോക്കിന്റെ കാഞ്ചി വലിക്കാൻ കഴിയാത്ത നിലയിൽ ആക്കുമെന്ന് പറഞ്ഞാണ് വിരൽ ഒടിച്ചതെന്ന് വിഘ്നേഷ് പറയുന്നു. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചാൽ തങ്ങളോട് മൂത്രം കുടിക്കാൻ പോലീസ് പറഞ്ഞെന്നും ഇദ്ദേഹം പറയുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേശ്വറിന്റെയും വിഷ്ണുവിന്റെയും അമ്മ പരാതിയുമായി രംഗത്ത് വന്നു. തന്റെ മകന്റെ വിവാഹ സ്വപ്നങ്ങൾ പോലീസുകാർ തല്ലി തകർത്തു എന്ന് അമ്മ ആരോപിക്കുന്നു. അതേ സമയം ഈ വിഷയത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മിലിറ്ററി പോലീസ് ഈ വിഷയത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു സൈനികനാണെന്ന് അറിഞ്ഞു കൊണ്ട് മര്‍ദ്ദിച്ചത് അതീവ ഗൌരവമായാണ് സൈന്യം കാണുന്നത്. ഈ കേസ്സ് സീ ബീ ഐയെ കൊണ്ടും അന്വേഷിപ്പിക്കും .